Saji Cherian
സജി ചെറിയാന്‍Source : Facebook

അധികാര ഭ്രാന്ത് വന്നാല്‍ ഒന്നും ചെയ്യാനാവില്ല, എംഎല്‍എ ഒഴിയേണ്ട കാര്യമില്ല; വി.കെ. പ്രശാന്തിനെ പിന്തുണച്ച് സജി ചെറിയാന്‍

ആര്‍. ശ്രീലേഖയെ കെ. എസ്. ശബരിനാഥന്‍ പിന്താങ്ങിയത് ഒരു വിഷയമേ അല്ലെന്നും സജി ചെറിയാൻ
Published on

ആലപ്പുഴ: ഓഫീസ് മുറി വിവാദത്തില്‍ വി.കെ. പ്രശാന്ത് എംഎല്‍എയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍. ജനാധിപത്യത്തില്‍ ആദ്യം കാണിക്കേണ്ടത് പരസ്പര ബഹുമാനം ആണെന്ന് പ്രശാന്ത് കേരളത്തിലെ സമര്‍ഥനായ എംഎല്‍എ ആണെന്നും സജി ചെറിയാന്‍ പറഞ്ഞു.

അധികാര ഭ്രാന്ത് വന്നാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പുതുമോടി കാണിക്കരുതെന്നും ആര്‍. ശ്രീലേഖയുടെ പ്രതികരണത്തില്‍ മന്ത്രി പ്രതികരിച്ചു. ആര്‍. ശ്രീലേഖയെ കെ.എസ് ശബരിനാഥന്‍ പിന്താങ്ങിയത് ഒരു വിഷയമല്ല. കുടമാറ്റം പോലെ ഇന്നത്തെ കോണ്‍ഗ്രസ് നാളെ ബിജെപിയാണ്. എന്നാല്‍ പ്രതിപക്ഷ ബഹുമാനം കാണിക്കണമെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

Saji Cherian
"നമ്മൾ സായിപ്പിന്റെ മക്കൾ ഒന്നും അല്ലല്ലോ, മനുഷ്യന്റെ കഴിവ് വിലയിരുത്തുന്നത് ഭാഷാടിസ്ഥാനത്തിൽ അല്ല"; റഹീമിന് പിന്തുണയുമായി സജി ചെറിയാൻ

അധികാര ഭ്രാന്ത് വന്നാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ അതിനോടൊന്നും കീഴ്‌പ്പെട്ടു പോകാന്‍ നമുക്കാവില്ല. അക്കാര്യത്തില്‍ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. എംഎല്‍എ ഓഫീസ് കെട്ടിടം ഒഴിയേണ്ട കാര്യമില്ലല്ലോ എന്നും അത് ആരുടെയും കുടുംബ സ്വത്ത് അല്ലല്ലോ എന്നും മന്ത്രി ചോദിച്ചു.

Saji Cherian
താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ പോകണം

നഗരസഭ കെട്ടിടം വാടകയ്ക്കെടുത്താണ് ഉപയോഗിക്കുന്നത്. വിവാദം പ്രശാന്തിന് ഗുണമായി. പ്രശാന്തിനെ ഉപദ്രവിക്കുന്നു എന്ന് ജനങ്ങള്‍ക്ക് മനസിലായെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

News Malayalam 24x7
newsmalayalam.com