പുനലൂരിൽ ആൾക്കൂട്ട മർദനം; ദൃശ്യങ്ങൾ പുറത്ത്

ഒരുകൂട്ടം ആളുകൾ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
Mob lynching in Punalur
പുനലൂരിൽ ആൾക്കൂട്ട മർദനം
Published on
Updated on

കൊല്ലം: പുനലൂരിൽ യുവാവിന് നേരെ ആൾക്കൂട്ട മർദനം. സന്തോഷ് എന്നയാൾക്കാണ് മർദനമേറ്റതെന്നാണ് റിപ്പോർട്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അനധികൃത മദ്യവിൽപ്പന സംബന്ധിച്ച തർക്കമാണ് മർദനത്തിൽ കലാശിച്ചത്. യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Mob lynching in Punalur
ചുരത്തിൽ മരം വീണ് ആംബുലൻസ് തടസപ്പെട്ടു; അട്ടപ്പാടിയിൽ ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു

ഇന്നലെയാണ് സന്തോഷിന് ആൾകൂട്ട മർദനമേറ്റതെന്നാണ് വിവരം. ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Mob lynching in Punalur
പാറ അടര്‍ന്ന് ദേഹത്ത് വീണു; പാറശാലയിൽ വീട്ടമ്മയ്ക്ക് ​ഗു​രുതര പരിക്ക്
News Malayalam 24x7
newsmalayalam.com