"ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളി"; ജെസിയെ ഭർത്താവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകം. ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസും നിലനിൽക്കുന്നുണ്ട്
"ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളി"; ജെസിയെ ഭർത്താവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്
Published on

കോട്ടയം: കാണക്കാരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജെസിയെ ഭർത്താവ് സാം കെ. ജോർജ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളിയെന്നും പൊലീസ് പറഞ്ഞു.

"ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളി"; ജെസിയെ ഭർത്താവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്
"ഞങ്ങളുടെ കൈകൾ ശുദ്ധമാണ്, ദേവസ്വം ബോർഡിന് വീ‌ഴ്‌ച പറ്റിയിട്ടില്ല"; സ്വർണപ്പാളി വിവാദത്തിൽ പി. എസ്. പ്രശാന്ത്

കഴിഞ്ഞദിവസമാണ് കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയതായി കണ്ടെത്തിയത്. ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് വ്യൂ പോയിൻ്റിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി സാം കെ. ജോർജിനെ മൈസൂരുവിൽ നിന്നാണ് കുറവിലങ്ങാട് പൊലീസ് പിടികൂടിയത്.

ജെസിയെ ഭർത്താവ് സാം കെ ജോർജ് ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നി​ഗമനം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളുകയാണെന്നാണ് നി​ഗമനം. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകം. ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസും നിലനിൽക്കുന്നുണ്ട്.

"ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളി"; ജെസിയെ ഭർത്താവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്
വീണ്ടും നേട്ടം കൈവരിച്ച് കോഴിക്കോട്ടെ സര്‍ക്കാര്‍ സ്‌കൂള്‍; ഇന്ത്യയിലെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ നടക്കാവ് ഗേള്‍സ് രണ്ടാം സ്ഥാനത്ത്

സെപ്റ്റംബർ മാസം 26നാണ് അൻപതുകാരിയായ കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ കാണാതാകുന്നത്. വിദേശത്തുള്ള മക്കൾ 26ന് ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, പിന്നീട് ബന്ധപ്പെടാൻ കഴിയാതെ വന്നു. 29ന് മക്കൾ ജെസിയുടെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയായിരകുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com