വീണ്ടും നേട്ടം കൈവരിച്ച് കോഴിക്കോട്ടെ സര്‍ക്കാര്‍ സ്‌കൂള്‍; ഇന്ത്യയിലെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ നടക്കാവ് ഗേള്‍സ് രണ്ടാം സ്ഥാനത്ത്

കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആയാണ് വിദ്യാലയം ആദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
വീണ്ടും നേട്ടം കൈവരിച്ച് കോഴിക്കോട്ടെ സര്‍ക്കാര്‍ സ്‌കൂള്‍; ഇന്ത്യയിലെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ നടക്കാവ് ഗേള്‍സ് രണ്ടാം സ്ഥാനത്ത്
Published on

രാജ്യത്തെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ വീണ്ടും രണ്ടാമതായി കോഴിക്കോട് നടക്കാവിലെ ഗവണ്‍മെന്റ് വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്. 19-ാമത് എജ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്‌കൂള്‍ റാങ്കിങ്ങിന്റെ പട്ടികയിലാണ് നടക്കാവ് സ്‌കൂള്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. 'സ്റ്റേറ്റ് ഗവണ്‍മെന്റ് ഡേ സ്‌കൂളുകള്‍' എന്ന വിഭാഗത്തിലാണ് നടക്കാവ് സ്‌കൂളിന്റെ നേട്ടം.

യു പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആയാണ് വിദ്യാലയം ആദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ രാജ്യത്തെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ വീണ്ടും രണ്ടാമതായി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നു. 19-ാമത് എജ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്‌കൂള്‍ റാങ്കിംഗിന്റെ പട്ടികയിലാണ് നടക്കാവ് സ്‌കൂള്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.

വീണ്ടും നേട്ടം കൈവരിച്ച് കോഴിക്കോട്ടെ സര്‍ക്കാര്‍ സ്‌കൂള്‍; ഇന്ത്യയിലെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ നടക്കാവ് ഗേള്‍സ് രണ്ടാം സ്ഥാനത്ത്
ചുരുളിക്കൊമ്പന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു; മൂന്നാഴ്ച കൂടി നിരീക്ഷിക്കാന്‍ വിദഗ്ധ സംഘം

2012ലാണ് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയാണ് 'പ്രിസം' പദ്ധതി സ്‌കൂളില്‍ ആരംഭിച്ചത്. 20 കോടിയാണ് ഫൗണ്ടേഷന്‍ സ്‌കൂളിന്റെ വളര്‍ച്ചക്കായി വിനിയോഗിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ഈ നേട്ടം വീണ്ടും സ്‌കൂളിനെ തേടിയെത്തിയത്. അഭിമാനകരമായ നേട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സന്തോഷവും ചെറുതല്ല.

വരും വര്‍ഷങ്ങളിലും റാങ്കിങ് പട്ടികയില്‍ ഇടം പിടിക്കാനുള്ള ആവേശത്തിലാണ് അധ്യാപകരും, വിദ്യാര്‍ഥികളും. അതിന് കൃത്യമായ മാസ്റ്റര്‍ പ്ലാനും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com