ഓപ്പറേഷൻ നുംഖോർ: ദുൽഖറിൻ്റേതടക്കം കേരളത്തില്‍ നിന്നും പിടിച്ചെടുത്തത് 20ലധികം വാഹനങ്ങൾ; ദുൽഖർ നേരിട്ട് ഹാജരാകണമെന്നും നിർദേശം

ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും അമിത് ചക്കാലക്കലിൻ്റെ രണ്ട് വാഹനങ്ങളുമടക്കം കൊച്ചിയിൽ നിന്നും 10 വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളുമാണ് പിടിച്ചെടുത്തത്
ഓപ്പറേഷൻ നുംഖോർ: ദുൽഖറിൻ്റേതടക്കം കേരളത്തില്‍ നിന്നും പിടിച്ചെടുത്തത് 20ലധികം വാഹനങ്ങൾ; ദുൽഖർ നേരിട്ട് ഹാജരാകണമെന്നും നിർദേശം
Published on

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുപതോളം വാഹനങ്ങൾ പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും അമിത് ചക്കാലക്കലിൻ്റെ രണ്ട് വാഹനങ്ങളുമടക്കം കൊച്ചിയിൽ നിന്നും 10 വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ നാല് വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ദുൽഖർ സൽമാനോട് നേരിട്ട് ഹാജരാകാനും നിർദേശമുണ്ട്. അമിത് ചക്കാലക്കലിൻ്റെ മൂന്ന് വാഹനങ്ങളുടെ രേഖകളും ഹാജരാക്കാൻ നിർദേശമുണ്ട്. അതേസമയം, അന്വേഷണത്തിൽ സഹകരിക്കാത്തതിനാൽ അമിത് ചക്കാലയ്ക്കലിനെ അറസ്റ്റ് ചെയേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഓപ്പറേഷൻ നുംഖോർ: ദുൽഖറിൻ്റേതടക്കം കേരളത്തില്‍ നിന്നും പിടിച്ചെടുത്തത് 20ലധികം വാഹനങ്ങൾ; ദുൽഖർ നേരിട്ട് ഹാജരാകണമെന്നും നിർദേശം
ഭൂട്ടാൻ വഴി വാഹനക്കടത്ത്: ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖറിൻ്റെയും പൃഥ്വിരാജിൻ്റെയും വീട്ടിൽ പരിശോധന

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളില്‍ നിന്നാണ് 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ പിടികൂടിയ ഒരു വാഹനം കരിപ്പൂരിൽ എത്തിച്ചിട്ടുണ്ട്. കേരളാ രജിസ്‌ട്രേഷനിലുള്ള ആഡംബര വിന്റേജ് ഇനത്തിൽ പെട്ട "ലാൻറ് ക്രൂയിസർ " വാഹനമാണ് എത്തിച്ചത്. കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഓപ്പറേഷന്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി കസ്റ്റംസ് കമ്മീഷണര്‍ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു.

ഓപ്പറേഷൻ നുംഖോർ: ദുൽഖറിൻ്റേതടക്കം കേരളത്തില്‍ നിന്നും പിടിച്ചെടുത്തത് 20ലധികം വാഹനങ്ങൾ; ദുൽഖർ നേരിട്ട് ഹാജരാകണമെന്നും നിർദേശം
"ആദീ.. ശങ്കൂ.. പാച്ചൂ.. നിങ്ങളുടെ നീതിബോധം സമൂഹത്തിനൊരു പാഠമാണ്"; വൈറലായി വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഭൂട്ടാന്‍ ആര്‍മിയും മറ്റും ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങളാണ് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതിനെത്തുടർന്നാണ് കസ്റ്റംസ് ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. ഭൂട്ടാനില്‍ നിന്ന് സൈന്യം ലേലം ചെയ്ത എസ്യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വാഹനങ്ങള്‍ എല്ലാം കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് സൂചന.

ഇത്തരത്തില്‍ വാഹനങ്ങൾ എത്തിക്കാൻ ഇന്ത്യയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com