കൊല്ലം: അമ്മയും ആൺ സുഹൃത്തും ചേർന്ന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി. രണ്ട് വയസുകാരി അനശ്വരയെ തമിഴ്നാട്ടിലെ ഉസിലാം പെട്ടിയിൽ നിന്നാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ചാക്കിൽ കെട്ടി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ഒരു മാസം മുൻപാണ് കൊലപാതകം നടന്നത്.
കുട്ടിയുടെ അമ്മൂമ്മ സന്ധ്യയുടെ പരാതിയിൽ പുനലൂർ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കേസിൽ അമ്മയെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. അമ്മ കലാ സൂര്യ, ആൺ സുഹൃത്ത് കണ്ണൻ എന്നിവരെയാണ് പിടികൂടിയത്.