അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ

ഇന്നലെയാണ് കുട്ടികളെ വാടകവീട്ടിലെ കുളിമുറിയിലെ ടാങ്കില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്
അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ
Published on: 
Updated on: 

പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ വീട്ടിലെ കുളിമുറിയിലെ ടാങ്കില്‍ സഹോദരങ്ങളായ രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടികളുടേത് അപകട മരണമല്ല, കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചു. ഇന്നലെയാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ തന്നെയാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. അതേസമയം, കൊലപാതക കാരണം വ്യക്തമായിട്ടില്ല.

കള്ളയാർപാളയം മണൽക്കാട്ട് ജോൺ കുമാര്‍-നിവേദ്യ ദമ്പതികളുടെ മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് കഴിഞ്ഞ ദിവസം മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിയിലെ ടാങ്കില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോൺ ജോലിക്കു പോയ സമയമായിരുന്നതിനാല്‍, നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏറെ നേരമായിട്ടും കുട്ടികളുടെ ശബ്ദം കേള്‍ക്കാതിരുന്നതിനാല്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയിലെ ടാങ്കില്‍ ഇരുവരെയും ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഇന്നലെ നിവേദ്യ പറഞ്ഞത്. കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം തടയാനായിരുന്നില്ല. രണ്ടു മാസം മുമ്പാണ് ജോണ്‍ കുടംബമായി ഇവിടേക്ക് താമസം മാറിയത്.

അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ
അറബിക്കടലിൽ വന്‍ ലഹരിവേട്ട; 3,000 കോടി രൂപയുടെ 526 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി, അഞ്ച് പാക് സ്വദേശികള്‍ പിടിയില്‍

പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കുട്ടികളുടെ മരണം കൊലപാതകമാണെന്ന വിവരം പുറത്തുവന്നത്. നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, കൊലപാതക കാരണം ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com