കൊല്ലത്ത് സ്കൂളിൽ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്‍റെ അമ്മ സുജ, മിഥുൻ
കൊല്ലത്ത് സ്കൂളിൽ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്‍റെ അമ്മ സുജ, മിഥുൻ

കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണം: തുര്‍ക്കിയില്‍ നിന്നും മിഥുന്റെ അമ്മയെത്തി; ഇളയ മകനെ ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് സുജ

നാല് മാസം മുമ്പാണ് സുജ ജോലിയ്ക്കായി തുര്‍ക്കിയിലേക്ക് പോയത്.
Published on

കൊല്ലത്ത് തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. രാവിലെ ഒന്‍പതരയോടെയാണ് സുജ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്ക് കുവൈത്തിലേക്ക് തിരിച്ച് രാത്രി എത്തിച്ചേര്‍ന്നു. ശേഷം പുലര്‍ച്ചെ 01.15ന് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ പുറപ്പെടുകയായിരുന്നു. ഒന്‍പത് മണിയോടെ തന്നെ വിമാനം നെടുമ്പാശേരിയിലെത്തി.

കൊല്ലത്ത് സ്കൂളിൽ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്‍റെ അമ്മ സുജ, മിഥുൻ
കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണം: കരിങ്കൊടി കാണിച്ചവരൊന്നും കുടുംബത്തെ സഹായിക്കുന്നില്ലല്ലോ; രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ല: വി. ശിവന്‍കുട്ടി

നാല് മാസം മുമ്പാണ് സുജ ജോലിയ്ക്കായി തുര്‍ക്കിയിലേക്ക് പോയത്. സുജയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഇളയ മകനും അടുത്ത ബന്ധുക്കളുമാണ് പോയിരുന്നത്. വിമാനത്താവളത്തിന് പുറത്ത് വൈകാരിക നിമിഷങ്ങളായിരുന്നു ഉണ്ടായിരുന്നത്. പുറത്തിറങ്ങിയ സുജ ഇളയ മകനെ ചേര്‍ത്തു നിര്‍ത്തി പൊട്ടിക്കരഞ്ഞു. മിഥുന്റെ മൃതദേഹം രാവിലെ പത്ത് മണിക്ക് തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. 12ന് വീട്ടിലെത്തിച്ച് വൈകുന്നേരത്തോടെയായിരിക്കും വീട്ടു വളപ്പില്‍ സംസ്‌കരിക്കുക.

കഴിഞ്ഞ ദിവസമാണ്, തേവലക്കര ബോയ്സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി മുകളിലേക്ക് കയറി.

ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Malayalam 24x7
newsmalayalam.com