വയറുവേദനയുമായി ആശുപത്രിയിലെത്തിയ 19കാരി ശുചിമുറിയിൽ പ്രസവിച്ചു; ജനലിലൂടെ വലിച്ചെറിഞ്ഞ കുഞ്ഞിനെ രക്ഷപ്പെടുത്തിയത് ജീവനക്കാർ

കുഞ്ഞിനെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു
baby
പ്രതീകാത്മക ചിത്രം Source: pexels
Published on
Updated on

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നവജാതശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. അവിവാഹിതയായ 19 വയസുകാരിയാണ് ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചത്. കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാരെത്തി കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഠിനമായ വയറുവേദനയെന്ന് പറഞ്ഞാണ് 19 വയസുകാരി ആശുപത്രിയിലെത്തിയത്. പെണ്‍കുട്ടിയ്‌ക്കൊപ്പം പിതാവും സഹോദരങ്ങളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ കണ്ടയുടന്‍ തന്നെ ഗര്‍ഭിണിയാണോ എന്ന് ഡോക്ടര്‍ ചോദിച്ചെങ്കിലും പെണ്‍കുട്ടി അത് നിഷേധിക്കുകയായിരുന്നു.

baby
ഒൻപത് വർഷത്തെ പോരാട്ടം, ഒടുവിൽ നീതി; ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു

ഇതിനിടെ പെണ്‍കുട്ടിയ്ക്ക് ശുചിമുറിയില്‍ പോകണമെന്ന് പറയുകയും അവിടെ വച്ച് പ്രസവിച്ച് ഉടന്‍ തന്നെ കുഞ്ഞിനെ ശുചിമുറിയുടെ പുറത്തേക്ക് ജനലിലൂടെ വലിച്ചെറിയുകയുമായിരുന്നു. ശുചിമുറിയില്‍ രക്തക്കറ കണ്ടതോടെ പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ചെന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ ഉറപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

News Malayalam 24x7
newsmalayalam.com