സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി മറികടക്കാൻ നീക്കം; റീ ടെൻഡർ തീരുമാനവുമായി കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ

പ്രതിസന്ധി പരിഹരിക്കാൻ മൂന്ന് മാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ
Kerala Medical Services Corporation decides to re-tender
റീ ടെൻഡർ തീരുമാനവുമായി കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ
Published on: 
Updated on: 

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ മരുന്നുകളുടെ റീ ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു. എന്നാൽ പ്രതിസന്ധി പരിഹരിക്കാൻ 3 മാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ.

കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ മരുന്നുകളുടെ റീ ടെൻഡർ നടപടികൾ വൈകിപ്പിക്കുന്നത് വിവാദമായിരുന്നു. ഇതോടെയാണ് നടപടികൾ വേഗത്തിലാക്കുകയും, റീ ടെൻഡർ അംഗീകരിക്കുകയും ചെയ്തത്. എന്നാൽ 900 കോടി കുടിശ്ശികയായി തുടരുന്നതിനാൽ ചില കമ്പനികൾ ടെൻഡറിൽ നിന്ന് വിട്ടു നിൽക്കുന്നത് പ്രതിസന്ധിയാണ്.

Kerala Medical Services Corporation decides to re-tender
തിരൂരങ്ങാടി നഗരസഭയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തട്ടിപ്പ്; പിന്നിൽ ആധാറും പാസ്‌പോർട്ടും സംഘടിപ്പിച്ചു നൽകുന്ന വൻ മാഫിയയെന്ന് സൂചന

മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി സഹകരിച്ച് മരുന്നെത്തിക്കുന്നതിനും തീരുമാനമായിട്ടില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ. അതിനിടെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും കൃത്യമായ വിവരശേഖരണത്തിനുമായി ജില്ലാതല നിരീക്ഷണ സംവിധാനം ഒരുക്കാൻ ആരോഗ്യ മന്ത്രി നിർദേശിച്ചു.

ഇതിൻ്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലും മരുന്ന് ലഭ്യത നിരീക്ഷണ സമിതി ഉടൻ രൂപീകരിക്കും. മരുന്ന് പ്രതിസന്ധി ഇല്ലെന്ന് ആവർത്തിക്കുന്നതിനിടയിലാണ് ആരോഗ്യമന്ത്രിയുടെ നിർദേശം. മരുന്നുകളുടെ ലഭ്യത നിരന്തരം നിരീക്ഷിക്കുകയും സമയബന്ധിതമായി ആവശ്യമായ ഇടപെടലുകൾ നടത്തുകയാണ് സമിതിയുടെ പ്രധാന ചുമതല.

ഓരോ ആഴ്ചയിലും വിശദമായ റിപ്പോർട്ട് ഡിഎച്ച്എസ്,ഡിഎംഇ ക്ക് സമർപ്പിക്കണം. റിപ്പോർട്ട് അനുസരിച്ച് പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുകയാണ് ലക്ഷ്യമിടുന്നത്.

Kerala Medical Services Corporation decides to re-tender
'ലാപ്ടോപ്പ് ചാർജറും ബെൽറ്റും ഉപയോഗിച്ച് മർദനം'; കൊല്ലത്ത് നവവധുവിന് ഭർത്താവിൻ്റെ ക്രൂര പീഡനം
News Malayalam 24x7
newsmalayalam.com