പത്തനംതിട്ട: സിപാസിൽ ലീഗ് പ്രതിനിധിയില്ലാത്തതിന് എതിരെ തുറന്നടിച്ച് എംഎസ്എഫ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് തൗഫിക് കൊച്ചുപറമ്പിൽ. പിന്നോക്ക സമുദായത്തിന്റെ അവസരങ്ങൾ തട്ടിയെടുക്കുന്നെന്നാണ് വിമർശനം. മുസ്ലീം ലീഗ് കൂടി ചേർന്നാണ് ഭരണം ഉണ്ടായതെന്ന് ഓർക്കണമെന്നാണ് എഫ്ബി പോസ്റ്റ്. എല്ലാം കഴിഞ്ഞപ്പോൾ തങ്ങളാണ് വലുതെന്ന വിചാരമാണ് കോൺഗ്രസിനെന്നും തൗഫിക് കൊച്ചുപറമ്പിൽ വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
നീതികേട് എന്നല്ലാതെ മറ്റെന്ത് പറയാൻ
ഉന്നത വിദ്യാഭ്യാസത്തിൽ cpas ൽ ലീഗ് പ്രതിനിധി എവിടെ?
1, ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ലീഗ് പ്രതിനിധി ഇല്ല?
2, എംജി യൂണിവേഴ്സിറ്റിയിൽ അത് രണ്ടായി?
3, cpas ൽ ലീഗ് പ്രതിനിധിയെ ആവശ്യപ്പെട്ടിട്ടും ഒഴിവാക്കിയത് ആരുടെ നിർദ്ദേശപ്രകാരം?
ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോൾ ഇത് പറയും, ഒരു പിന്നോക്ക സമുദായത്തിന്റെ അവസരങ്ങൾ തട്ടിയെടുക്കുമ്പോൾ ചോദ്യ ഉയർത്തുക തന്നെ വേണ്ടേ?
മുസ്ലിം ലീഗും കൂടെ ചേർന്നാണ് ഈ കാണുന്ന രീതിയിൽ ഒരു ഭരണ ഉണ്ടായതെന്ന് കൂടി ഇടയ്ക്കിടയ്ക്ക് ചിന്തിക്കുന്നത് നല്ലതാണ്, കാരണം അഞ്ചുമാസം കഴിഞ്ഞപ്പോൾ എല്ലാം തങ്ങളാണ് വലുതെന്ന് വിചാരം ഉണ്ടല്ലോ, അതെന്തായാലും ഞങ്ങൾക്കില്ല നമ്മൾ ഇന്ന് ഞങ്ങൾക്കുള്ളൂ വികാരമേ ഞങ്ങൾക്കുള്ള, ആ വികാരമാണ് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നത്.
വിളിച്ച മുദ്രാവാക്യങ്ങൾ ഒരിക്കൽ കൂടി പറയുന്നു.
"കാലം മാറും ഭരണം മാറും, ഭരണത്തിന്റെ കൊടിയും മാറും"
ഇത്രത്തോളം ശോഭയുള്ള കൊടി എന്ന് വിചാരിച്ചില്ല