പി.കെ. നവാസ്
പി.കെ. നവാസ്Source: News Malayalam 24x7

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിന്റെ നിറം കെടുത്തരുത്, കെഎസ്‌യുവും എംഎസ്എഫും ഒരുമിച്ച് നിൽക്കണം: എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ. നവാസ്

ഫേസ്ബുക്ക് കുറിപ്പിൽ എസ്എഫ്ഐക്ക് നേരെയും വിമർശനമുണ്ട്
Published on

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കെഎസ്‌യു-എംഎസ്എഫ് പോരിൽ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ. നവാസ്. യുഡിഎസ്എഫ് പ്രവർത്തകർ ഇത്തരം പ്രവർത്തനങ്ങൾക്ക് മുതിരരുതെന്നും ഇത് വിജയത്തിൻ്റെ നിറം കെടുത്തുമെന്നുമാണ് പി.കെ. നവാസിൻ്റെ പ്രസ്താവന. മൂന്നാം തവണയും കാലിക്കറ്റ് യൂണിവേഴ്സിറ്റി നിഷ്പ്രയാസം എംഎസ്എഫ്-കെഎസ്‌യു മുന്നണിക്ക് ഭരിക്കാൻ കഴിയുന്ന വിദ്യാർഥി വിധിയാണ് ഇന്ന് ഉണ്ടായതെന്നും നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൽ എസ്എഫ്ഐക്ക് നേരെയും വിമർശനമുണ്ട്. "സ്വന്തം മുന്നണിയിലെ സിപിഐയുടെ വിദ്യാർഥി സംഘടനയെ കിട്ടുന്നിടത്തെല്ലാം തല്ലി മെതിക്കുന്ന എസ്എഫ്ഐ സംസ്കാരത്തിലേക്കല്ല, രാഹുൽ ഗാന്ധിയും പാണക്കാട് സയ്യിദരുമൊക്കെ പകർന്നു നൽകുന്ന വിശാല കാഴ്ചപ്പാടിലേക്കാണ് പ്രവർത്തകർ കടന്നുവരേണ്ടത്," നവാസ് ഫേസ്ബുക്കിൽ കുറിച്ചു.

പി.കെ. നവാസ്
"മിസ്റ്റർ സിദ്ദീഖ്, മിസ്റ്റർ ഐസീ., കേശു കുഞ്ഞുങ്ങളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ നിയമസഭ കാണില്ല"; കെഎസ്‌യുവിനെതിരെ എംഎസ്എഫ്

"ശത്രുക്കൾ കിനാവ് കാണുന്നതിനല്ല കേരളത്തിലെ വിദ്യാർഥി സമൂഹത്തിന്റെ കിനാവുകൾക്ക് നിറം നൽകാനാണ് നമ്മൾ പരിശ്രമിക്കേണ്ടത്. തിരുത്തേണ്ടത് തിരുത്തിയും മാറ്റം വരേണ്ടത് മാറ്റം വരുത്തിയും നമുക്ക് മുന്നോട്ട് പോകാം. ഇന്ന് നേടിയ ഐതിഹാസിക വിജയത്തിന്റെ നിറം കെടുത്തുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് ഉത്തരവാദപ്പെട്ട പ്രവർത്തകർ മാറിനിൽക്കേണ്ടതാണ്," പി.കെ. നവാസിൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

വയനാട് മുട്ടിൽ കോളേജിൽ ജയിച്ച എംഎസ്എഫ് പ്രവർത്തകർ കോൺഗ്രസ് എംഎൽഎമാർക്കെതിരെ ബാനർ എഴുതിയിരുന്നു. കൊടുവള്ളിയിൽ എംഎസ്എഫ് തോറ്റെന്ന് കെഎസ്‌യു ബാനർ ഉയർത്തിയതും വിവാദമായി.

പി.കെ. നവാസ്
"എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു"; എംഎസ്എഫിനെതിരെ ബാനറുമായി കെഎസ്‌യു

പി.കെ. നവാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മൂന്നാം തവണയും കാലിക്കറ്റ് യൂണിവേഴ്സിറ്റി നിഷ്പ്രയാസം msf-KSU മുന്നണിക്ക് ഭരിക്കാൻ കഴിയുന്ന സന്തോഷകരമായ വിദ്യാർത്ഥി വിധിയാണ് ഇന്ന് ഉണ്ടായത്.

പക്ഷെ ഇത്തരം രാഷ്ട്രീയ സമീപനങ്ങൾക്ക് വിജയങ്ങളുടെ നിറം കെടുത്തും, UDSF പ്രവർത്തകർ ഇത്തരം പ്രവർത്തനങ്ങൾക്ക് മുതിരരുത്.

സ്വന്തം മുന്നണിയിലെ സിപിഐയുടെ വിദ്യാർത്ഥി സംഘടനയെ കിട്ടുന്നിടത്തെല്ലാം തല്ലി മെതിക്കുന്ന sfi സംസ്കാരത്തിലേക്കല്ല, രാഹുൽ ഗാന്ധിയും പാണക്കാട് സയ്യിദരുമൊക്കെ പകർന്നു നൽകുന്ന വിശാല കാഴ്ചപ്പാടിലേക്കാണ് പ്രവർത്തകർ കടന്നുവരേണ്ടത്.

നമ്മൾ ഒരുമിച്ചും, ഒറ്റക്കും, നേർക്കുനേരും, മത്സരിക്കുന്ന നിരവധി ക്യാബസുകൾ ഉണ്ട്.

അവയെല്ലാം പ്രാദേശികമായ സാഹചര്യങ്ങൾക്കനുസരിച്ച് കാലാകാലങ്ങളിലായി സംഭവിക്കാറുമുണ്ട്. അവകൾ അവിടുത്തെ മതിൽ കെട്ടിൽ തീരേണ്ടതാണ്.

ശത്രു ആരാണെന്ന് ക്രിത്യമായ ബോധ്യമുള്ളവരാവണം നമ്മൾ , ആ ബോധ്യം കൊണ്ടാണ് സാധ്യമാകുന്ന ഇടങ്ങളിലെല്ലാം നമ്മൾ ഒന്നിച്ച് നിന്നുകൊണ്ട് ക്യാമ്പസുകളിലെ ഏകാധിപതികളായ വർഗ്ഗീയത കൊണ്ട് കുളംകലക്കുന്ന സംഘത്തെ നമുക്ക് പടിക്ക് പുറത്താക്കാൻ കഴിയുന്നത്.

ശത്രുക്കൾ കിനാവ് കാണുന്നതിനല്ല കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ കിനാവുകൾക്ക് നിറം നൽകാനാണ് നമ്മൾ പരിശ്രമിക്കേണ്ടത്.

തിരുത്തേണ്ടത് തിരുത്തിയും മാറ്റം വരേണ്ടത് മാറ്റം വരുത്തിയും നമുക്ക് മുന്നോട്ട് പോകാം.

ഇന്ന് നേടിയ ഐതിഹാസിക വിജയത്തിന്റെ നിറം കെടുത്തുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് ഉത്തരവാദപ്പെട്ട പ്രവർത്തകർ മാറിനിൽക്കേണ്ടതാണ്.

News Malayalam 24x7
newsmalayalam.com