വിവിധയിടങ്ങളിൽ വാഹനാപകടം; കണ്ണൂർ സ്വദേശികളായ നാല് പേർക്ക് ദാരുണാന്ത്യം

ഊട്ടിയിലേക്ക് വിനോദ യാത്ര പോയ സംഘത്തിലെ ഒരു കൂട്ടി ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്.
വിവിധയിടങ്ങളിൽ വാഹനാപകടം; കണ്ണൂർ സ്വദേശികളായ നാല് പേർക്ക് ദാരുണാന്ത്യം
Published on
Updated on

കണ്ണൂർ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശികളായ നാല് പേർക്ക് ദാരുണാന്ത്യം. ഊട്ടിയിലേക്ക് വിനോദയാത്ര പോകുമ്പോൾ ഗുണ്ടൽപേട്ടിന് സമീപത്ത് വച്ചുണ്ടായ അപകടത്തിൽ മുനീർ(30), മുനീറ (45), മൊഹിസ് ഷിദാൻ (മൂന്നര വയസ്) എന്നിവർ മരിച്ചു. ഏഴു പേരാണ് വിനോദയാത്രസംഘത്തിൻ്റെ വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവർ ഗുണ്ടൽപേട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, ബൈക്ക് കെഎസ്ആർടിസി ബസിൽ ഇടിച്ച് യുവാവ് മരിച്ചു. പള്ളിക്കുന്ന് സ്വദേശി ഷിജിൽ ആണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടുപേരെയും മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവിധയിടങ്ങളിൽ വാഹനാപകടം; കണ്ണൂർ സ്വദേശികളായ നാല് പേർക്ക് ദാരുണാന്ത്യം
ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ; വോട്ടെണ്ണൽ എങ്ങനെ?

ആറളത്ത് പൊലീസുകാരനെയും മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സിറ്റി പൊലീസിലെ ശാമിൽ റഹ്മാനാണ് മരിച്ചത്. സഹപ്രവർത്തകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. രാവിലെ റോഡരികിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ബൈക്ക് അപകടത്തിൽ പെട്ടാണ് മരണമെന്നാണ് സംശയം.

News Malayalam 24x7
newsmalayalam.com