പാലക്കാട്ടെ കൊലപാതകം: വൈഷ്ണവിയെ ശ്വാസം മുട്ടിച്ചു കൊന്ന ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി

വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.
Palakkad
വൈഷ്ണവിയുടേയും ദീക്ഷിതിൻ്റെയും വിവാഹ ചടങ്ങിലെ ദൃശ്യങ്ങൾ Source: News Malayalam 24x7
Published on

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൾ 26കാരിയയ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. മുഖത്ത് ബെഡ്ഷീറ്റ് അമർത്തിയാണ് ദീക്ഷിത് വൈഷ്ണവിയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തിയിരുന്നു.

സംഭവത്തിൽ യുവതിയുടെ ഭർത്താവായ കാട്ടുകുളം സ്വദേശി ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കൊലക്കുറ്റം ചുമത്തിയത്. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. പട്ടികജാതി വർഗ അതിക്രമം തടയൽ നിയമ പ്രകാരവും ദീക്ഷിതിനെതിരെ കേസെടുത്തിട്ടുണ്ട്.

Palakkad
മറ്റൊരാളുമായി ബന്ധമെന്ന് സംശയം; 26കാരിയെ ശ്വാസം മുട്ടിച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

വ്യാഴാഴ്ച രാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിതാണ് വൈഷ്ണവിയെ മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായി ഒരു മണിക്കൂറിന് ശേഷം ദീക്ഷിത് തന്നെ ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. നാലു വർഷത്തെ പ്രണയശേഷം ഒന്നര വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com