കുഴല്‍നാടാ... നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട; മാത്യു കുഴല്‍നാടനെതിരെ കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

മുസ്ലീം ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലെന്നായിരുന്നു മാത്യു കുഴൽനാടന്റെ പ്രതികരണം
കുഴല്‍നാടാ... നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട; മാത്യു കുഴല്‍നാടനെതിരെ കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്
Published on
Updated on

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ലീഗ് അഭിപ്രായം പറയേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ലീഗ്. കണ്ണൂര്‍ ഇരിക്കൂറിലാണ് യൂത്ത് ലീഗ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെന്ന് ഫ്‌ളക്‌സിലുള്ളത്. വി.ഡി. സതീശന്റെ ചിത്രത്തിനൊപ്പം പട നയിച്ചവര്‍ ഭരിക്കട്ടെ എന്നും ബോര്‍ഡില്‍.

കുഴല്‍നാടാ... നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട; മാത്യു കുഴല്‍നാടനെതിരെ കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്
ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായി; അതുകൊണ്ട് പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു: ജോസ് കെ. മാണി

യുഡിഎഫിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി. സതീശന് പിന്തുണ അറിയിച്ച് മുസ്ലീം ലീഗ് രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന് നിലപാട് അറിയിക്കുമെന്നും ലീഗ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് വി.ഡി. സതീശനെ പിന്തുണച്ച് ലീഗ് എത്തിയതില്‍ എതിര്‍പ്പുമായി മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയത്.

കുഴല്‍നാടാ... നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട; മാത്യു കുഴല്‍നാടനെതിരെ കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നാലാം ദിവസവും പൊതുജനങ്ങളോട് മൗനം തുടര്‍ന്ന് പിണറായി; അണികൾക്കിടയിലും രോഷം

മുസ്ലീം ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. ലക്ഷ്മണ രേഖ മറികടക്കാറില്ലെന്നും അങ്ങോട്ടും ഇങ്ങോട്ടും അങ്ങനെ തന്നെ വേണമെന്നുമായിരുന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞത്.

ലീഗിനെതിരെ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ്സാണ് പ്രതിരോധിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ല. സതീശനെ കണ്ടത് പിന്തുണ ഉറപ്പാക്കാന്‍ അല്ല. പാര്‍ട്ടി തീരുമാനിക്കുന്ന ആള് മുഖ്യമന്ത്രിയാകുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തെ നയിച്ചത് വി.ഡി. സതീശനാണ് അതുകൊണ്ട് തന്നെ വി.ഡി. സതീശനെ പിന്തുണയ്ക്കാമെന്നാണ് ലീഗ് നിലപാട്. അതേസമയം മറ്റൊരാളെ ഹൈക്കമാന്‍ഡ് നിശ്ചയിച്ചാല്‍ എതിര്‍ക്കേണ്ടതില്ലെന്നുമാണ് ലീഗിനുള്ളിലെ അഭിപ്രായം.

News Malayalam 24x7
newsmalayalam.com