കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി കോണ്‍ഗ്രസും മുസ്ലീം ലീഗും പങ്കിടും; കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനും തീരുമാനം

ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസായിരിക്കും അധ്യക്ഷ പദവിയിലിരിക്കുക.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി കോണ്‍ഗ്രസും മുസ്ലീം ലീഗും പങ്കിടും; കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനും തീരുമാനം
Published on
Updated on

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി പങ്കിടാന്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ ധാരണയായി. രണ്ടര വര്‍ഷം വീതം പങ്കിടാന്‍ ആണ് ധാരണ. മുസ്ലീം ലീഗിനാണ് വൈസ് പ്രസിഡന്റ് പദവി നല്‍കിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസായിരിക്കും അധ്യക്ഷ പദവിയിലിരിക്കുക. കോടഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷനില്‍നിന്നുള്ള മില്ലി മോഹനനെയും പയ്യോളി ഡിവിഷനില്‍ നിന്നുള്ള പി.ടി. ഷീബയെയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബുധനാഴ്ച പ്രഖ്യാപിക്കും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി കോണ്‍ഗ്രസും മുസ്ലീം ലീഗും പങ്കിടും; കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനും തീരുമാനം
"പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിൽ ലീഗ് കാലുവാരി സ്ഥാനാർഥികളെ പരാജയപ്പെടുത്തി"; മുന്നണി ബന്ധം ഉപേക്ഷിച്ച് യുഡിഎഫ് പ്രവർത്തകർ

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും യോഗത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് അംഗമായിരിക്കും മേയര്‍ സ്ഥാനാര്‍ഥി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് മുസ്ലീം ലീഗ് ആയിരിക്കും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി കോണ്‍ഗ്രസും മുസ്ലീം ലീഗും പങ്കിടും; കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനും തീരുമാനം
എലത്തൂർ തിരോധാന കേസ്: സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ വിജിലിൻ്റേത്; നിർണായക ഡിഎൻഎ ഫലം പുറത്ത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com