അഞ്ചിൽ നാലും പുതുമുഖങ്ങൾ; വി.ഡി.എസ് ടീമിൽ തിളങ്ങാൻ മുസ്ലീം ലീഗ്

പി.കെ. കുഞ്ഞാലിക്കുട്ടി ഒഴികെ ബാക്കി നാല് പേരും ആദ്യമായാണ് മന്ത്രി പദവിയിലെത്തുന്നത്.
അഞ്ചിൽ നാലും പുതുമുഖങ്ങൾ; വി.ഡി.എസ് ടീമിൽ തിളങ്ങാൻ മുസ്ലീം ലീഗ്
Published on
Updated on

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പി.കെ. കുഞ്ഞാലിക്കുട്ടി ഒഴികെ ബാക്കി നാല് പേരും ആദ്യമായാണ് മന്ത്രി പദവിയിലെത്തുന്നത്. കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് വി.ഡി. സതീശൻ സഭയിൽ ഇടംനേടിയ ലീഗിൻ്റെ മറ്റ് മന്ത്രിമാർ. 27 പേരാണ് ഇത്തവണ തെരഞ്ഞെടുപ്പ് കളത്തിലുണ്ടായിരുന്നത്. ഇതിൽ 22 എംഎൽഎമാർക്കാണ് ജനവിധി അനുകൂലമായത്.

പി.കെ. കുഞ്ഞാലിക്കുട്ടി

നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിൽ എത്തിയത്. 85327 വോട്ടുകളുടെ ഭൂരിപക്ഷമാണ് മലപ്പുറം മണ്ഡലം കുഞ്ഞാലിക്കുട്ടിക്ക് സമ്മാനിച്ചത്. 1991ൽ കെ. കരുണാകരൻ മന്ത്രിസഭയിലാണ് കുഞ്ഞാലിക്കുട്ടി ആദ്യം അംഗമായത്. തുടർന്ന് എ.കെ. ആൻ്റണി മന്ത്രിസഭയിലും പിന്നീട് ഉമ്മൻചാണ്ടി മന്ത്രിസഭയിലും അംഗമായി.

അഞ്ചിൽ നാലും പുതുമുഖങ്ങൾ; വി.ഡി.എസ് ടീമിൽ തിളങ്ങാൻ മുസ്ലീം ലീഗ്
കന്നിപോരാട്ടം ജയിച്ച് ഒ.ജെ. ജനീഷ് മന്ത്രിസഭയിൽ; പ്രായം കുറഞ്ഞ യുവമുഖം

കെ.എം. ഷാജി

മുസ്ലിം ലീഗിൻ്റെ ‘ക്രൗഡ്‌ പുള്ളർ’ എന്നറിയപ്പെടുന്ന കെ.എം. ഷാജി ആദ്യമായാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. എംഎസ്എഫിലൂടെ രാഷ്‌ട്രീയ രംഗത്തേക്ക് ചുവടുവച്ച കെ.എം. ഷാജി വേങ്ങരയിൽ 30325 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സഭയിലേക്ക് എത്തിയത്. മുസ്ലീം യൂത്ത് ലീഗിൻ്റെ സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന പി. കെ കുഞ്ഞാലികുട്ടി മൂന്ന് തവണയും മുതിര്‍ന്ന ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ ഒരുവട്ടവും മത്സരിച്ച് ജയിച്ച മണ്ഡലമാണ് വേങ്ങര.

പി.കെ. ബഷീർ

മുസ്ലീം ലീഗിലെ കരുത്തുറ്റ നേതാവായിരുന്ന പി. സീതി ഹാജിയുടെ മകനാണ് പി.കെ. ബഷീർ. ഏറനാടിലെ ജനങ്ങൾക്കിടയിൽ പകരക്കാരൻ ഇല്ലാത്ത നേതാവായി പി.കെ. ബഷീർ മാറിയിരുന്നു. നാല് തവണയും ഏറനാട് നിന്നും ജനവിധി തേടിയപ്പോൾ, ഓരോ തവണയും ഭൂരിപക്ഷം ഉയർത്താൻ പി.കെ. ബഷീറിന് സാധിച്ചു. പിതാവ് പി. സീതി ഹാജിക്ക് കിട്ടാതെ പോയ മന്ത്രിസ്ഥാനമാണ് ഇപ്പോൾ മകന് ലഭിച്ചത്. എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തി. തുടർന്ന് യൂത്ത് ലീഗിലെ പ്രവർത്തനത്തിന് ശേഷം മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി പ്രവർത്തിച്ചു.

അഞ്ചിൽ നാലും പുതുമുഖങ്ങൾ; വി.ഡി.എസ് ടീമിൽ തിളങ്ങാൻ മുസ്ലീം ലീഗ്
ടീം വി.ഡി.എസിലെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; പ്രായം കുറഞ്ഞ മന്ത്രിയായി ഒ.ജെ. ജനീഷ്

എൻ. ഷംസുദ്ദീൻ

പ്രാദേശിക വാദങ്ങളെ മറികടന്ന് നേതൃത്വം നൽകിയ വിശ്വാസ്യത ഉയർത്തി പിടിച്ചാണ് എൻ. ഷംസുദ്ദീൻ മണ്ണാർക്കാട് നിന്നും സഭയിലേക്കെത്തിയത്. ആദ്യമായി മന്ത്രി പദവിയിൽ എത്തുന്ന ലീഗിൻ്റെ എംഎൽഎയാണ് ഷംസുദ്ദീൻ. എംഎസ്‌എഫിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച ഷംസുദ്ദീൻ ലീഗിൻ്റെ സംസ്ഥാന സെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്.

അഞ്ചിൽ നാലും പുതുമുഖങ്ങൾ; വി.ഡി.എസ് ടീമിൽ തിളങ്ങാൻ മുസ്ലീം ലീഗ്
'വടശേരി ദാമോദരൻ മേനോൻ സതീശൻ'; ഇനി കേരളത്തിൻ്റെ മുഖ്യമന്ത്രി

വി.ഇ. അബ്‌ദുൽ ഗഫൂർ

കളമശേരിയിൽ മന്ത്രി പി. രാജീവിനെ പരാജയപ്പെടുത്തി, കന്നിയങ്കത്തിൽ തന്നെ മന്തിസ്ഥാനത്തേക്ക് എത്തിയ വി.ഇ. അബ്ദുൽ ഗഫൂർ. മുൻ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിൻ്റെ മകനാണ്. എംഎസ്എഫിലൂടെ രാഷ്‌ട്രീയ രംഗത്തേക്ക് ചുവടുവച്ച വി.ഇ. അബ്‌ദുൽ ഗഫൂർ നിലവിൽ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. 2021ൽ സിറ്റിങ് എംഎൽഎയായ വി.ഇ. ഇബ്രാഹിം കുഞ്ഞ് ഒഴിവായതോടെ സ്ഥാനാർഥിത്വം അബ്ദുൽ ഗഫൂറിന് ലഭിച്ചു. പി. രാജീവിനോട് തോറ്റ് കൊണ്ടായിരുന്നു തുടക്കം. ഒടുവിൽ അതേ നാണയത്തിൽ തിരിച്ചടിച്ച് വി.ഇ. അബ്ദുൽ ഗഫൂർ വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമായി.

News Malayalam 24x7
newsmalayalam.com