"ലീഗ് നിർമിച്ച വീടുകളുടെ താക്കോൽ ദാനം മുൻ നിശ്ചയപ്രകാരം ഫെബ്രുവരി 28 ന് തന്നെ നടക്കും"; സർക്കാരിനെ ട്രോളി പി.എം.എ. സലാം

മാർച്ച് 1 നാണ് പുതുക്കിയ തീയതി തീരുമാനിച്ചിരിക്കുന്നത്. അന്നേ ദിവസം മൂന്ന് മണിക്കാണ് പരിപാടി നടക്കുക
സർക്കാരിനെ പരിഹസിച്ച് പി.എം.എ. സലാം
Source; Social Media
Published on
Updated on

കോഴിക്കോട്: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ ട്രോളി മുസ്ലീം ലീഗ്. ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റിവച്ചതുമായി ബന്ധപ്പെട്ടാണ് പരിഹസിച്ചുകൊണ്ട് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമാണ് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.

"അറിയിപ്പ്

തിയ്യതിയിൽ മാറ്റമില്ല

വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്‌ലിം ലീഗ് നിർമിച്ച വീടുകളുടെ താക്കോൽ ദാനം മുൻ നിശ്ചയപ്രകാരം ഫെബ്രുവരി 28 ന് തന്നെ നടക്കും" എന്നായിരുന്നു സലാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റിവച്ചതായി അറിയിച്ചിരുന്നു. മാർച്ച് 1 നാണ് പുതുക്കിയ തീയതി തീരുമാനിച്ചിരിക്കുന്നത്. അന്നേ ദിവസം മൂന്ന് മണിക്കാണ് പരിപാടി നടക്കുക.

സർക്കാരിനെ പരിഹസിച്ച് പി.എം.എ. സലാം
ദുരന്തബാധിതർക്കായുള്ള വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി; താക്കോൽദാനം മാർച്ച് 1ന്

178 കുടുംബങ്ങൾക്കുള്ള താക്കോൽദാനം നടത്താൻ ആദ്യം നിശ്ചയിച്ചത് ഈ മാസം 25 നായിരുന്നു. അവധി ദിവസം ആക്കണമെന്ന പൊതു അഭിപ്രായം ഉയർന്ന് വന്നതിനാലാണ് ഞായറാഴ്ച്ചയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com