

കണ്ണൂര്‍: പാര്‍ട്ടി യോഗങ്ങളിലെ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിക്ക് അകത്താണ് വിമര്‍ശിക്കുന്നത്. പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങള്‍ ഉണ്ടായിരിക്കണം. വിമര്‍ശനവും, സ്വയം വിമര്‍ശനവും എല്ലാം പരിശോധിച്ച് കേരളത്തിലെ പാര്‍ട്ടി മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്തുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് ശക്തമായി മുന്നോട്ട് പോകാനുള്ള കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളത്ത് പാരിയത്ത് കാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് അതിക്രമത്തെയും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. പൊലീസ് ബലം ഉപയോഗിച്ച് ഒഴിവാക്കി. വലിയ ചെറുത്തുനില്‍പ്പാണ് നടക്കുന്നത്. ഇത് കര്‍ണാടക മോഡല്‍ ആണെന്നും ബെംഗളൂരുവില്‍ നടന്നതു പോലെയുള്ള വലിയ കടന്നു കയറ്റമാണ് എറണാകുളത്തും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ശക്തമായി പ്രതിരോധിക്കും. ശക്തമായ ജനകീയ പ്രക്ഷോഭം മുന്നോട്ടു വരുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വീഴ്ചകള്‍ സമ്മതിച്ച് എംവി ഗോവിന്ദന്‍ തന്റെ വീഴ്ചകള്‍ സമ്മതിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
വാര്‍ത്താസമ്മേളനങ്ങളിലെ ശരീര ഭാഷ ശരിയായില്ലെന്നും എം.വി. ഗോവിന്ദന്‍ സമ്മതിച്ചു. കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു. പത്രസമ്മേളനങ്ങള്‍ വീണ്ടും കണ്ടു നോക്കണം എന്നും മകന്‍ പറഞ്ഞെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. കൂടുതല്‍ പക്വതയോടെ പെരുമാറുമെന്നും അദ്ദേഹം പറഞ്ഞു.