
യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തിലായ പി.വി. അന്‍വറിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്‍ഡിഎഫിനെ യൂദാസിനെപ്പോലെ ഒറ്റിക്കൊടുത്ത പി.വി. അന്‍വറിന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥ കേരളീയര്‍ കണ്ടു കൊണ്ടിരിക്കുയാണെന്നാണ് എം.വി. ഗോവിന്ദന്റെ പരിഹാസം. നിലമ്പൂരില്‍ എം. സ്വരാജിനെ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലുപിടിക്കുമ്പോള്‍ മുഖത്ത് ചെളിവാരി എറിയുകയാണ് എന്ന ആരോപണമാണ് യുഡിഎഫിനെക്കുറിച്ചും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവെരെക്കുറിച്ചും അന്‍വര്‍ പറഞ്ഞത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്നുള്‍പ്പെടെ പറഞ്ഞുവെക്കുകയും അവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയും പിന്നാലെ രാവിലത്തെ പത്രസമ്മേളനം മാറ്റിവെച്ച് വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന അന്‍വറിന്റെ ദയനീയമായ ചിത്രമാണ് കേരളത്തില്‍ കാണുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. നിലമ്പൂര്‍ നിയോജക മണ്ഡലം വര്‍ത്തമാന പരിതസ്ഥിതിയില്‍ ഇടതുപക്ഷത്തിന് നല്ല മുന്‍കൈയുള്ള മണ്ഡലമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പി.വി. അന്‍വര്‍ ഇടതുപക്ഷം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. അക്കാര്യങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്യുന്നത് ഇപ്പോള്‍ യുഡിഎഫ് അല്ലേ എന്നും അദ്ദേഹം ചോദിച്ചു.
നിലമ്പൂര്‍ നിയോജക മണ്ഡലം വര്‍ത്തമാന പരിതസ്ഥിതിയില്‍ ഇടതുപക്ഷത്തിന് നല്ല മുന്‍കൈയുള്ള മണ്ഡലമായി നില്‍ക്കുകയാണ്. അവിടെ സിപിഐഎമ്മിന്റെയും സിപിഐഎം പിന്തുണ നല്‍കുന്ന ഇടുതപക്ഷ സ്ഥാനാര്‍ഥികള്‍ ജയിക്കുകയും ചിലപ്പോഴൊക്കെ തോല്‍ക്കുകയും കൂടി ചെയ്ത മണ്ഡലമാണ്.
ആ മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സീറ്റില്‍ സ്വതന്ത്രനായി രണ്ടാമത് മത്സരിച്ച പി.വി. അന്‍വര്‍, എല്‍ഡിഎഫിനെ വഞ്ചിച്ച് യൂദാസിനെ പോലെ ഒറ്റുകൊടുത്ത് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കാൻ തീരുമാനിച്ചതോടെ ഉണ്ടായ ദയനീയമായ സാഹചര്യമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളീയര്‍ കണ്ടുകൊണ്ടിരിക്കുന്നത്.
കാലുപിടിക്കുമ്പോള്‍ മുഖത്ത് ചെളിവാരി എറിയുകയാണ് എന്ന ആരോപണമാണ് യുഡിഎഫിനെക്കുറിച്ച് അതിന്റെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവെരെക്കുറിച്ച് അന്‍വര്‍ പറഞ്ഞത്. തനിക്കെതിരെ ഗൂഢാലോചന വരെ നടക്കുന്നു എന്നുള്‍പ്പെടെ പറഞ്ഞുവെക്കുകയും അവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയും പിന്നാലെ രാവിലത്തെ പത്രസമ്മേളനം മാറ്റിവെച്ച് വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന അന്‍വറിന്റെ അവസ്ഥ ദയനീയമാണ്.
ഈ രാഷ്ട്രീയ പോരാട്ടത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയും ആ മേഖലയിലെ ഏറ്റവും പ്രമുഖ നേതാവുകൂടിയായ സഖാവ് എം. സ്വരാജ് സ്ഥാനാര്‍ഥിയാവണം എന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.
വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ പോരാട്ടമായി തന്നെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. പിന്നെ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചിട്ടുള്ള അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ എടുത്ത നിലപാടിനോട് യുഡിഎഫ് എടുത്ത സമീപനം വെച്ചുകൊണ്ട് ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താന്‍ ഞങ്ങള്‍ക്ക് അവിടെ സാധിക്കും. ഞങ്ങള്‍ക്ക് ജയിക്കാനും കഴിയും.