മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം കനുഗോലു സിദ്ധാന്തത്തിൻ്റെ ഭാഗമെന്ന് എം.വി. ഗോവിന്ദൻ; സംസ്ഥാന വ്യാപക പ്രതിഷേധം

ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു...
മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം കനുഗോലു സിദ്ധാന്തത്തിൻ്റെ ഭാഗമെന്ന് എം.വി. ഗോവിന്ദൻ; സംസ്ഥാന വ്യാപക പ്രതിഷേധം
Source: Screengrab
Published on
Updated on

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് എതിരായ അതിക്രമത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം. പ്രവർത്തകരോട് പ്രതിഷേധത്തിന് ഇറങ്ങാൻ നേതൃത്വം നിർദേശം നൽകി.

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം കനുഗോലു സിദ്ധാന്തത്തിൻ്റെ ഭാഗമെന്ന് എം.വി. ഗോവിന്ദൻ; സംസ്ഥാന വ്യാപക പ്രതിഷേധം
മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം കോൺഗ്രസിൻ്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി; പ്രതിഷേധിച്ച് മന്ത്രിമാരും

ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധം നടത്തി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി.

വീണാ ജോർജിനെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും മന്ത്രിയെ കൊല്ലാനാണ് ശ്രമം ഉണ്ടായതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടുള്ള പ്രതിഷേധം കനുഗോലു സിദ്ധാന്തത്തിന്റെ ഭാഗമാണ്. നിഷ്ഠൂരമായ കടന്നാക്രമണമാണ് ഉണ്ടായത്. കോൺഗ്രസ് നേതൃത്വം അറിഞ്ഞു കൊണ്ടാണ് കെഎസ്‌യു പ്രതിഷേധമുണ്ടായത്. എല്ലാം ബോധപൂർവ്വം പ്ലാൻ ചെയ്താണ്. കേരള സമൂഹം ഒറ്റക്കെട്ടായി എതിർക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം കനുഗോലു സിദ്ധാന്തത്തിൻ്റെ ഭാഗമെന്ന് എം.വി. ഗോവിന്ദൻ; സംസ്ഥാന വ്യാപക പ്രതിഷേധം
വീണാ ജോർജിൻ്റേത് അഭിനയമെന്ന് ഒ.ജെ. ജനീഷ്; മികച്ച നടിക്കുള്ള പുരസ്‌കാരം മന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് കെഎസ്‌യു

കഴുത്തിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ജില്ലാ ആശുപത്രിയിലെത്തി വീണാ ജോർജിനെ കണ്ട് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. കെഎസ്‌യു പ്രതിഷേധം ഹീനമായ രാഷ്ട്രീയമെന്നും ഒരു കൂട്ടം അക്രമികളുടെ അഴിഞ്ഞാട്ടമെന്നും മുഖ്യമന്ത്രിയുടെ നിശിത വിമർശനം.

Related Stories

കള്ളാടി മണ്ണിടിച്ചിൽ; "അത്യന്തം ഞെട്ടലുളവാക്കുന്ന സംഭവം", തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എം.വി. ഗോവിന്ദൻ
"അവർ വർഗവഞ്ചകർ തന്നെ", ആദ്യം പറഞ്ഞത് മാറ്റി പറഞ്ഞ് എം.വി. ജയരാജൻ; എന്താണ് ചെയ്ത തെറ്റെന്ന് വി. കുഞ്ഞികൃഷ്ണൻ
എം.വി. ഗോവിന്ദൻ
"എൽഡിഎഫ് സർക്കാർ ചെയ്തത് വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം ഉണ്ടാക്കുക മാത്രം"; സകല വിഷയങ്ങളിലും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് എം.വി. ഗോവിന്ദൻ
News Malayalam 24x7
newsmalayalam.com