സംസ്ഥാനത്തെ പല സ്‌കൂളുകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നു: മന്ത്രി എൻ. ഷംസുദ്ദീൻ

അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നതിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പല സ്‌കൂളുകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നു: മന്ത്രി എൻ.  ഷംസുദ്ദീൻ
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ പല സ്കൂളുകളും തുറന്നത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നതിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്കൂളിൻ്റെ ഒഴിഞ്ഞ കെട്ടിടമാണ് തകർന്നത്. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കുമെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു.

സംസ്ഥാനത്തെ പല സ്‌കൂളുകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നു: മന്ത്രി എൻ.  ഷംസുദ്ദീൻ
ആദ്യദിനം തന്നെ അപകടം: കിഴക്കേകോട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിലെ കെട്ടിടം തകർന്നുവീണിരുന്നു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസ് കെട്ടിടമാണ് തകർന്നത്. ഉദ്യോഗസ്ഥർ മടങ്ങിയതിന് ശേഷം മേൽക്കൂര താഴേക്ക് പതിക്കുകയായിരുന്നു. വൈകിട്ട് 5.15ഓടെയാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണത്. അപകട സമയം ഉദ്യോ​ഗസ്ഥരോ വിദ്യാർഥികളോ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സ്കൂൾ പ്രവേശനോത്സവം നടന്ന ദിവസം തന്നെ ഇത്തരത്തിൽ അപകടം നടന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com