എൻ. ശേഷാദ്രിനാഥൻ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ; മന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ച് ഗവർണർ

ശേഷാദ്രിനാഥനെ നിയമിക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കക്ഷ രംഗത്ത് വന്നിരുന്നു
എൻ. ശേഷാദ്രിനാഥൻ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ; മന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ച് ഗവർണർ
Published on
Updated on

തിരുവനന്തപുരം: എന്‍. ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. മന്ത്രിസഭയുടെ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അംഗീകരിച്ചു. ഉത്തരവിൽ ഗവർണർ ഒപ്പിട്ടു. ശേഷാദ്രിനാഥനെ നിയമിക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കക്ഷ രംഗത്ത് വന്നിരുന്നു.

എൻ. ശേഷാദ്രിനാഥിനെ നിയമിക്കുന്നതിനെതിരെ യുഡിഎഫിൽ കലാപക്കൊടി ഉയർന്നിരുന്നു. സർക്കാർ തീരുമാനിച്ച എൻ. ശേഷാദ്രിനാഥൻ സംഘിയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ആവർത്തിച്ചിരുന്നു. ശേഷാദ്രിനാഥനെ നിയമിച്ചാൽ പാർട്ടിക്കുണ്ടാകുന്നത് വലിയ തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും നിയാസ് പറഞ്ഞിരുന്നു.

എൻ. ശേഷാദ്രിനാഥൻ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ; മന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ച് ഗവർണർ
"ശേഷാദ്രിനാഥൻ സംഘി, തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചാൽ പാർട്ടിക്ക് വലിയ തിരിച്ചടിയാകും"; ആവർത്തിച്ച് പി.എം. നിയാസ്

ശുപാർശയിൽ മുസ്ലീം ലീഗിനും കടുത്ത അതൃപ്തിയുണ്ടായിരുന്നു. സർക്കാർ നിയമനങ്ങളിൽ ജാഗ്രതക്കുറവ് പറ്റിയെന്നും ലീഗിൽ അഭിപ്രായം ഉയർന്നു. മന്ത്രി കെ.എം. ഷാജിയുടെ നിലപാടുകളിലും ലീഗിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചു. നിയമനത്തെ ന്യായീകരിച്ചായിരുന്നു കെ.എം. ഷാജി രം​ഗത്തെത്തിയിരുന്നത്.

News Malayalam 24x7
newsmalayalam.com