പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

നഗരത്തിൽ ഇന്നും നാളെയുമായി പ്രത്യേക പരിശോധനകൾ നടക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിഫയൽ ചിത്രം
Published on
Updated on

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് നഗരത്തിൽ ഇന്നും നാളെയുമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കലൂർ, മറൈൻ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകൾ നടക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 800 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി
"അത് കുടുംബവഴക്ക്"; കെ.ബി. ഗണേഷ് ‌കുമാറിനെതിരായ ആരോപണത്തിൽ ഇടപെടാത്തതിനെ ന്യായീകരിച്ച് പൊലീസ്

അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിർദേശവും, സിറ്റി പൊലീസിന് ഇന്നും നാളെയുമായി 12 മണിക്കൂർ നിർബന്ധിത ഡ്യൂട്ടിയും നൽകിയിട്ടുണ്ട്. ഇത് പൊലീസുകാർക്ക് ഇടയിൽ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. നഗരത്തിൽ നാളെ 10 മണി മുതൽ 3 മണിവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് അറിയിപ്പ്.

News Malayalam 24x7
newsmalayalam.com