ജമാഅത്തെ വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാകരുതെന്ന് നാസർ ഫൈസി കൂടത്തായി; വിമർശനം ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെ

പ്രതിരോധമെന്ന പേരിൽ ചിലർ മാർക്സിസ്റ്റ് പ്രീണനം നടത്തുന്നു. വർഗീയത പച്ചയ്ക്ക് പറയുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ആനയിച്ചെന്നും നാസർ ഫൈസി
നാസർ ഫൈസി കൂടത്തായി
നാസർ ഫൈസി കൂടത്തായി Source: Social Media
Published on
Updated on

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് ബാന്ധവത്തിനെതിരായ പോരാട്ടത്തിൽ സമസ്തയിൽ ഭിന്നത രൂക്ഷമാകുന്നു. മുസ്ലിം ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെ പ്രതികരണങ്ങൾക്കെതിരെ നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. ജമാഅത്തെ വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാകരുതെന്ന് നാസർ ഫൈസി കൂടത്തായി മുന്നറിയിപ്പ് നൽകി. പ്രതിരോധമെന്ന പേരിൽ ചിലർ മാർക്സിസ്റ്റ് പ്രീണനം നടത്തുന്നു. വർഗീയത പച്ചയ്ക്ക് പറയുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ആനയിച്ചെന്നും നാസർ ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നാസർ ഫൈസി കൂടത്തായി
"സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നു"; ജമാഅത്തെ ഇസ്ലാമിയെ സുന്നികൾ ഒരുമിച്ച് എതിർക്കുമെന്ന് റഹ്മത്തുള്ള സഖാഫി

കുറിപ്പിന്റെ പൂർണരൂപം:

*ജമാഅത്ത് വിമർശനം മാർക്സിസ്റ്റ് ദാസ്യ വേലയാകരുത്*

വർഗ്ഗീയത പച്ചക്ക് തുപ്പുന്ന വെള്ളാപ്പള്ളി നടേശനെ ആനയിക്കുകയും അഭിനന്ദിക്കുകയും നവോത്ഥാന നായകനാക്കുകയും ചെയ്യുന്നു മുഖ്യമന്ത്രിയും സി.പി.ഐ.എമും.

കുഞ്ഞിനെ ലൈംഗികമായി പീഢിപ്പിച്ച പാലത്തായി കേസിലെ സംഘ്പരിവാറു കാരനായ പ്രതിക്ക് വേണ്ടി മദ്രസാ അധ്യാപകരെ പോലും അധിക്ഷേപിച്ച് വർഗ്ഗീയത ആളിക്കത്തിക്കുന്നു സി.പി.എം നേതാക്കൾ.

ഫാഷിസ്റ്റ് പ്രീണനം ആവത് പ്രകടിപ്പിച്ച് കൊണ്ടാണ് കേരള കമ്മ്യൂണിസം.

മതപ്രബോധന ലേബളിൽ വർഗ്ഗീയതയും മതരാഷ്ട്രവാദവും എതിർക്കുന്നവർ പരോക്ഷമായി മാർക്സിസ്റ്റ് ദാസ്യ വേല ചെയ്യുന്നത് ലജ്ജാകരമാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പ്രതിരോധിക്കുന്നത് ആദർശബോധമാണ്, അതിൻ്റെ രാഷ്ട്രീയത്തെ എതിർക്കുന്നത് രാഷ്ട്രീയ ബോധവുമാണ്. ജനാധിപത്യ രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്ലാമി രൂപപ്പെടുത്തുന്നതിൻ്റെ മുമ്പ് തന്നെ കമ്മ്യൂണിസ്റ്റുകളും ജമാഅത്ത് കാരും നിരവധി തെരഞ്ഞെടുപ്പുകളിൽ മുച്ചൂടും ചങ്ങാത്തവും മുന്നണി ബന്ധവും ഉണ്ടാക്കി പരസ്യമായി കൊട്ടിയാടിയവരാണ്. അവരാണ് ഇപ്പോൾ ജമാഅത്തിൻ്റെ രാഷ്ട്രീയവേദിയെ പോലും തള്ളിപ്പറയുന്നത്."വൈരുദ്ധ്യാധിഷ്ടിത രാഷ്ട്രീയ വാദം "

ആദർശ പ്രചരണമെന്ന പേരിൽ ചിലർ ജമാഅത്ത് പ്രതിരോധം സൃഷ്ടിക്കുന്നത് മാക്സിസ്റ്റ് പ്രീണനമായി പരിണമിക്കുന്നത് കാണാതെ പോവരുത്.

ജമാഅത്തെ ഇസ്ലാമിയെ ആദർശപരമായി തന്നെ പ്രതിരോധിക്കണം, എന്നാൽ അത് വർഗ്ഗീയതയും മുസ്ലിം വിരുദ്ധതയും പച്ചക്ക് പറയുകയും വർഗ്ഗീയ വിഷം ചീറ്റികളെ താലോലിക്കുകയും ചെയ്യുന്ന മാർക്സിസത്തിന് ദാസ്യ വേല ചെയ്താവരുത്.

നാസർ ഫൈസി കൂടത്തായി(26/11/25 )

Related Stories

No stories found.
News Malayalam 24x7
newsmalayalam.com