നീറ്റ് പുനഃപരീക്ഷ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പുതിയ നീക്കം; പ്രതിരോധ സേനയുടെ സഹായം തേടി കേന്ദ്രം

വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യ പേപ്പറുകൾ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് നീക്കം.
New move to ensure safe delivery of question papers for NEET re-examination
നീറ്റ് പുനഃപരീക്ഷയിൽ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പുതിയ നീക്കം
Published on: 
Updated on: 

ഡൽഹി: നീറ്റ് പുനഃപരീക്ഷയിൽ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പുതിയ നീക്കവുമായി കേന്ദ്രം. പ്രതിരോധ സേനയുടെ സഹായം തേടിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യ പേപ്പറുകൾ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് നീക്കം.

ജൂൺ 21നാണ് പുനഃ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജൂൺമാസത്തിലെ കാലാവസ്ഥ, സുരക്ഷ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് വിവരം. നേരത്തെ ചോദ്യപേപ്പർ വിതരണം ചെയ്തിരുന്നത് തപാൽ വകുപ്പായിരുന്നു.

New move to ensure safe delivery of question papers for NEET re-examination
"ഇത് ഭരണഘടനയ്ക്ക് ജീവൻ പകരുന്നു"; എസ്ഐആറിന് നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി

ഇപ്പോൾ ഇതിനായി വായുസേനയുടെ സഹായം കൂടി തേടും. ഇത് ചോദ്യപേപ്പറിനെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കും. പരീക്ഷ സുതാര്യമായും സുഗമമായും നടത്തുന്നതിന് സർക്കാർ പൂർണസജ്ജമാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ നീറ്റ്-യുജിസി പേപ്പർ ചോർച്ച കേസിലെ നിർണായക ഹർജികൾ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്‌ഐ‌എം‌എ), യുണൈറ്റഡ് ഡോക്‌ടേഴ്‌സ് ഫ്രണ്ട് (യുഡിഎഫ്) എന്നിവ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

New move to ensure safe delivery of question papers for NEET re-examination
"500നും 600നും ഇടയില്‍ മാര്‍ക്ക് ഉറപ്പ്"; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ പ്രതിയുടെ വാഗ്ദാനം

Related Stories

"ഒരു അനിയനായി കണ്ട് ക്ഷമിക്കണം"; ദില്‍ജിത്ത് ദൊസഞ്ജിനോട് മാപ്പ് ചോദിച്ച് അഭിജീത്ത് ദീപ്‌കെ
Defence PSU BDL Awards 57 Cr Single Tender to Ex-CMD Siddharth Mishra's Firm
ചോദ്യപേപ്പർ ചോർച്ച തടയാൻ എഐയും വൻ ചോദ്യബാങ്കും പരീക്ഷ പൂര്‍ണ്ണമായി കമ്പ്യൂട്ടർ അധിഷ്ഠിതം : നിർണായക നിർദ്ദേശങ്ങളുമായി നന്ദൻ നിലേക്കനി
Despite an 83 billion defense budget, advanced F-15s, and Patriot missile systems, Saudi Arabia struggles against low-cost Houthi drone and missile tactics. Read the full strategic breakdown.