ചൂടുവെള്ളം ചോദിച്ചതിന് യാത്രക്കാരൻ്റെ ശരീരത്തിലേക്ക് തിളച്ച വെള്ളമൊഴിച്ചു; നേത്രാവതി എക്സ്പ്രസ് പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ

ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്
രാഗവേന്ദ് സിങ്
രാഗവേന്ദ് സിങ്Source: News Malayalam 24x7
Published on
Updated on

ഷൊർണൂർ: ട്രെയിനുള്ളിലെ ഭക്ഷണശാലയിലെ ജീവനക്കാരൻ യാത്രക്കാരൻ്റെ ശരീരത്തിലേക്ക് തിളച്ചവെള്ളം ഒഴിച്ച് പൊള്ളൽ ഏൽപ്പിച്ച സംഭവത്തിൽ പാൻട്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പാർട്രികാർ മനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

രാഗവേന്ദ് സിങ്
"ധാർമികമായി വിട്ടുനിൽക്കണമായിരുന്നു"; രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിൽ വിദ്യാഭ്യാസ മന്ത്രി

നേത്രാവതി എക്സ്പസിൽ യാത്രചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്.ചൂടുവെള്ളം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് രാഗവേനേദ്ര സിങ് അഭിഷേകിന് നേരെ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com