ഹോട്ടലിലെത്തിക്കുമ്പോള്‍ രാഹുലിനൊപ്പമുണ്ടായിരുന്നത് ഫെന്നി നൈനാന്‍; മാനസികാവസ്ഥ പോലും പരിഗണിക്കാതെ വീടിനടുത്ത് ഇറക്കി വിട്ടെന്നും പെൺകുട്ടി

"തന്റെ എതിര്‍പ്പ് മറികടന്ന് രാഹുല്‍ ആക്രമിക്കുമ്പോള്‍ മനുഷ്യത്വമോ പശ്ചാത്താപമോ കാണിച്ചില്ല"
ഹോട്ടലിലെത്തിക്കുമ്പോള്‍ രാഹുലിനൊപ്പമുണ്ടായിരുന്നത് ഫെന്നി നൈനാന്‍; മാനസികാവസ്ഥ പോലും പരിഗണിക്കാതെ വീടിനടുത്ത് ഇറക്കി വിട്ടെന്നും പെൺകുട്ടി
Published on
Updated on

തന്നെ ഹോട്ടലിലെത്തിക്കുമ്പോള്‍ കാറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുണ്ടായിരുന്നത് ഫെന്നി നൈനാന്‍ എന്ന് പുതിയ പരാതി നല്‍കിയ പെണ്‍കുട്ടി. ഫെന്നി നൈനാന്‍ ആണ് കാര്‍ ഓടിച്ചിരുന്നതെന്നും തുടര്‍ന്ന് ഹോട്ടലിലെത്തിയപ്പോള്‍ ഫെന്നി അവിടെ നിന്ന് പോവുകയും രാഹുല്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് മൊഴി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായി ആയ ഫെന്നി നൈനാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരാര്‍ഥിയാണ്.

തന്നെയും വിവാഹ വാഗ്ദാനം നല്‍കിയാണ് രാഹുല്‍ പീഡിപ്പിച്ചതെന്നും എന്നാല്‍ പീഡന ശേഷം വാഗ്ദാനം പിന്‍വലിച്ചെന്നും പെണ്‍കുട്ടി പറയുന്നു. തന്റെ എതിര്‍പ്പ് മറികടന്ന് രാഹുല്‍ ആക്രമിക്കുമ്പോള്‍ മനുഷ്യത്വമോ പശ്ചാത്താപമോ കാണിച്ചില്ല. അതിന് ശേഷം മുറി വിട്ടു പോകാന്‍ തയ്യാറാകാനാണ് ആവശ്യപ്പെട്ടത്.

ഹോട്ടലിലെത്തിക്കുമ്പോള്‍ രാഹുലിനൊപ്പമുണ്ടായിരുന്നത് ഫെന്നി നൈനാന്‍; മാനസികാവസ്ഥ പോലും പരിഗണിക്കാതെ വീടിനടുത്ത് ഇറക്കി വിട്ടെന്നും പെൺകുട്ടി
"ഹോട്ടൽ മുറിയിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തു; ശരീരമാകെ മുറിവേല്‍പ്പിച്ചു"; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു പെണ്‍കുട്ടി | എക്സ്ക്ലൂസീവ്

സംഭവ ശേഷം ഫെന്നി തങ്ങളെ തിരികെ കൊണ്ടു പോയി തന്നെ വീടിനടുത്തുള്ള വഴിയില്‍ ഇറക്കി വിടുകയാണെന്നും പരാതിയില്‍ പറയുന്നു. തന്റെ ശാരീരിക അവസ്ഥയെക്കുറിച്ചോ മാനസികാവസ്ഥയെ കുറിച്ചോ ഒരു വാക്ക് പോലും ചോദിക്കാതെയാണ് തന്നെ വീടിനടുത്ത് ഇറക്കി വിട്ടതെന്നും പരാതിയില്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് ആക്രമണം നടന്നതെന്നും പരാതിയില്‍ പറയുന്നു.

ഹോട്ടലിലെത്തിക്കുമ്പോള്‍ രാഹുലിനൊപ്പമുണ്ടായിരുന്നത് ഫെന്നി നൈനാന്‍; മാനസികാവസ്ഥ പോലും പരിഗണിക്കാതെ വീടിനടുത്ത് ഇറക്കി വിട്ടെന്നും പെൺകുട്ടി
രാഹുലിൻ്റെ ഒളിയിടം കണ്ടെത്തി; പൊലീസ് എത്തുന്നതിന് തൊട്ട് മുമ്പ് കര്‍ണാടയിലേക്ക് കടന്നു

ബലാത്സംഗത്തിന് ശേഷം തനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി. ശ്വാസം എടുക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാനിക്ക് അറ്റാക്കിനുള്ള മരുന്ന് കഴിക്കും മുമ്പ് വീണ്ടും ആക്രമിച്ചെന്നും പെണ്‍കുട്ടി പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com