എറണാകുളം: കേരള കത്തോലിക്ക മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം. കോഴിക്കോട് ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത റവ. ഡോ. വർഗീസ് ചക്കാലക്കൽ പുതിയ കെസിബിസി പ്രസിഡന്റായി. കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
മലങ്കര കത്തോലിക്ക സഭയിലെ സാമുവൽ മാർ ഐറേനിയോസ് മെത്രാപോലീത്തയെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. സിറോ - മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് തോമസ് തറയിലിനെ സെക്രട്ടറി ജനറൽ ആയും തെരഞ്ഞെടുത്തു.