"ഘടകകക്ഷികൾ ചർച്ചയ്ക്ക് പോയത് ഹൈക്കമാൻഡ് ക്ഷണിച്ചിട്ട്"; എം.എം. ഹസൻ്റെ പരാമർശം ഖേദകരമെന്ന് എൻ.കെ. പ്രേമചന്ദ്രൻ

കേരളത്തിൽ നിലനിൽക്കുന്നത് രാഷ്ട്രീയ അനിശ്ചിതത്വമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
The parties went for talks after being invited by the high command: N.K Premachandran
എൻ,കെ. പ്രേമചന്ദ്രൻ, എം.എം. ഹസൻ
Published on
Updated on

കൊല്ലം: ഘടകകക്ഷികൾക്കെതിരായ എം.എം. ഹസൻ്റെ പരാമർശത്തിനെതിരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി. എം.എം.ഹസൻ്റെ പരാമർശം ഖേദകരമാണ്. ഹൈക്കമാൻഡിൻ്റെ ക്ഷണപ്രകാരമാണ് ഡൽഹിയിലെത്തി ചർച്ച നടത്തിയത്.

മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചയല്ല നടന്നത്. കേരളത്തിലെ രാഷ്ട്രീയപരമായ മാറ്റങ്ങളാണ് ചർച്ച ചെയ്തത്. ഘടകകക്ഷികളെ കോൺഗ്രസ് ഹൈക്കമാൻഡ് വിളിപ്പിച്ചത് സ്വാഗതാർഹമാണ്. കേരള രാഷ്ട്രീയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഘടകക്ഷികളുമായി വിശദമായി ചർച്ച ചെയ്തുവെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഹസൻ്റെ പരാമർശം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

The parties went for talks after being invited by the high command: N.K Premachandran
കെ.സി. വേണുഗോപാലിനെ ചീത്തവിളിച്ച് കമൻ്റുകൾ, അനുശോചന പോസ്റ്റിൽ ഇങ്ങനെ പറയാമോയെന്ന് സോഷ്യൽ മീഡിയ

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പ്രവർത്തകർക്ക് നിരാശയുണ്ട്. തീരുമാനം ഇനി വൈകിയാൽ വൻ പ്രതിഷേധത്തിന് ഇടയാക്കും. കേരളത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നുവെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി തർക്കം യുഡിഎഫിൻ്റെ തിളക്കമാർന്ന ജയത്തിന് മങ്ങലേൽപ്പിച്ചുവെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ടീം യുഡിഎഫിൻ്റെ നേതൃത്വത്തിലാണ് ഇത്തവണ പ്രവർത്തിച്ചത്. അതാണ് വൻ വിജയത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

The parties went for talks after being invited by the high command: N.K Premachandran
"26ാം വയസിൽ ‌മന്ത്രിയായ രമേശ് ചെന്നിത്തല തന്നെയാണ് മുഖ്യമന്ത്രിയാകാൻ കേമൻ"; അഭ്യർഥന പുറത്തിറക്കി പ്രദേശിക കോൺഗ്രസ് നേതാക്കൾ
News Malayalam 24x7
newsmalayalam.com