അടുത്ത രണ്ട് മാസം വൈദ്യുതി പ്രതിസന്ധിയില്ല; ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽ നിന്ന് സർക്കാർ പിൻമാറുന്നു

റെഗുലേറ്ററി കമ്മീഷൻ കരാർ തള്ളാനുള്ള സാധ്യതയും മുൻകൂട്ടി കണ്ടാണ് തീരുമാനം.
ജിഎൻഎ വഴിയുള്ള വൈദ്യുതി വാങ്ങൽ കരാറിൽ റെഗുലേറ്ററി കമ്മീഷന്റെ എതിർപ്പ്
Published on: 
Updated on: 

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽ നിന്ന് സർക്കാർ പിൻമാറുന്നു. അടുത്ത രണ്ട് മാസം പ്രതിസന്ധി ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. നവംബറിലും ഡിസംബറിലും പ്രതിസന്ധിയില്ലെന്ന് പുതിയ കെഎസ്ഇബി ചെയർമാന്‍ അറിയിച്ചു. കരാറിനെ ചൊല്ലി വ്യാപക വിമർശനം ഉയർന്നതിനെ തുടർന്നാണ് ജിഎൻഎയിൽ നിന്ന് നിന്നുള്ള യു.ഡി.എഫ് സർക്കാരിൻ്റെ യൂ ടേൺ. റെഗുലേറ്ററി കമ്മീഷൻ കരാർ തള്ളാനുള്ള സാധ്യതയും മുൻകൂട്ടി കണ്ടാണ് തീരുമാനം.

അതേസമയം, ഈ മാസം പ്രതിസന്ധി ഉണ്ടാകുമെന്ന കെഎസ്ഇബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യത്തിൻ്റെ റിപ്പോർട്ട് വന്നതെങ്ങനെയെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. നവംബറിൽ പ്രതിസന്ധി ഉണ്ടെന്നാണ് ഊർജ സെക്രട്ടറി ഒക്ടോബർ 29ന് നൽകിയ റിപ്പോർട്ടിലുള്ളത്. വൈദ്യുതി പ്രതിസന്ധിയില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതിക്ഷാമം എന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്നാണ് സർക്കാർ സംശയിക്കുന്നത്.

ജിഎൻഎ വഴിയുള്ള വൈദ്യുതി വാങ്ങൽ കരാറിൽ റെഗുലേറ്ററി കമ്മീഷന്റെ എതിർപ്പ്
"ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചത്, പരാതിക്കാരിയുമായി നല്ല സൗഹൃദം"; മുൻകൂർ ജാമ്യഹർജി നൽകി ഡോ. ജോൺസൺ കെ. വർഗീസ്

ഉടൻ വൈദ്യുതി കരാറില്ലെങ്കിൽ പവർ കട്ട് അനിവാര്യമെന്നായിരുന്നു രാജമാണിക്യത്തിൻ്റെ കുറിപ്പ്. അടിയന്തര തീരുമാനമെടുക്കണമെന്ന സമ്മർദത്തിന് പിന്നിൽ എന്തായിരുന്നുവെന്ന് പരിശോധിക്കും. പ്രതിസന്ധിയില്ലെങ്കിൽ എന്തിന് ഹിമാചൽ വൈദ്യുതിക്ക് വേണ്ടി സമ്മർദം ചെലുത്തിയെന്ന് മുഖ്യമന്ത്രി ആരാഞ്ഞതായാണ് വിവരം.

നിലവിൽ അടുത്ത രണ്ട് മാസത്തേക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും അറിയിച്ചു. വൈദ്യുതി പ്രതിസന്ധി ഇല്ലാത്തതിനാൽ തത്കാലം പുതിയ ജി.എൻ.എ (ഗ്രീൻ എനർജി ഓപ്പൺ ആക്സസ്) ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല. സുതാര്യമായ ടെൻഡർ നടപടികളോ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ മുൻകൂർ അനുമതികളോ ഇല്ലാതെ ജി.എൻ.എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. പിന്നാലെയാണ് തീരുമാനം.

ജിഎൻഎ വഴിയുള്ള വൈദ്യുതി വാങ്ങൽ കരാറിൽ റെഗുലേറ്ററി കമ്മീഷന്റെ എതിർപ്പ്
ബാർ ലൈസൻസിനായുള്ള ക്ലാസിഫിക്കേഷനിൽ ഇളവ് വരുത്തിയ ഇടതു സർക്കാർ നയത്തെ പിന്തുണച്ച് യുഡിഎഫ് സർക്കാരും