സൈറൺ മുഴക്കിയിട്ടും കൂസലില്ല; ആംബുലൻസിൻ്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ

കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.
ആംബുലൻസിൻ്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ
ആംബുലൻസിൻ്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴSource: News Malayalam 24x7
Published on: 
Updated on: 

കണ്ണൂർ: രോഗിയുമായി പോകുന്ന ആംബുലൻസിൻ്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ. താഴെ ചൊവ്വ സ്വദേശി കൗശിക്കിന് എതിരെയാണ് നടപടി. ഇന്നലെ വൈകീട്ട് താഴെ ചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴി മുടക്കിയത്.

ആംബുലൻസിൻ്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ
"ഇൻസ്റ്റഗ്രാം ബയോ മാറ്റിയില്ലെങ്കിൽ കൈകാര്യം ചെയ്യും"; കോഴിക്കോട് അത്തോളിയിൽ നടന്നത് ഷഹബാസ് മോഡൽ മർദനം

കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. സൈറൺ മുഴക്കിയിട്ടും ബൈക്ക് വഴി കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കണ്ണൂർ ട്രാഫിക് പൊലീസ് ആണ് ബൈക്ക് യാത്രികനിൽ നിന്ന് പിഴ ചുമത്തിയത്.

News Malayalam 24x7
newsmalayalam.com