അലോഷ്യസ് സേവ്യറിന് സീറ്റില്ല? സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം

സ്ഥാനാർഥിത്വത്തിന് പ്രവർത്തനം മാനദണ്ഡമാക്കാത്തതിൽ കെഎസ്‌യുവിൽ കടുത്ത അതൃപ്തിയാണ് ഉള്ളത്.
അലോഷ്യസ് സേവ്യറിന് സീറ്റില്ല?  സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം
Published on
Updated on

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മത്സരിക്കുന്നതിൽ അനിശ്ചിതത്വം. അലോഷ്യസിന് പീരുമേട് സീറ്റ് നൽകുന്നതിൽ പ്രാദേശിക നേതൃത്വത്തിൻ്റെ എതിർപ്പ് തുടരുകയാണ്. ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുത്താലും അലോഷ്യസിന് മത്സരിക്കാൻ കഴിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

അലോഷ്യസ് സേവ്യറിന് സീറ്റില്ല?  സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം
വിരമിക്കൽ പ്രായം 60 ആക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

സാമുദായിക സമവാക്യ പ്രകാരം കാഞ്ഞിരപ്പള്ളി സീറ്റ് നൽകാനും സാധ്യതയില്ല. 5 സീറ്റുകളിലേക്കായിരുന്നു കെഎസ്‌‌യു സ്ഥാനാർഥികളെ നിർദേശിച്ചത്. എന്നാൽ നിലവിൽ രണ്ട് സീറ്റുകളിൽ മത്സരിപ്പിക്കാനാണ് നേതൃത്വത്തിൻ്റെ നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം. സ്ഥാനാർഥിത്വത്തിന് പ്രവർത്തനം മാനദണ്ഡമാക്കാത്തതിലും കെഎസ്‌യുവിൽ കടുത്ത അതൃപ്തിയാണ് ഉള്ളത്.

News Malayalam 24x7
newsmalayalam.com