കോഴിക്കോട്: എൽഡിഎഫിൻ്റെ കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി ഒ. സദാശിവനെ പ്രഖ്യാപിച്ചു. ഡോ. കെ ജയശ്രീ ഡെപ്യുട്ടി മേയർ സ്ഥാനാർഥിയാകുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.
സിപിഐഎം കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി അംഗമാണ് ഒ. സദാശിവൻ. മൂന്നാം തവണയാണ് സദാശിവൻ കോർപ്പറേഷൻ കൗൺസിലർ ആകുന്നത്. ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. കെ ജയശ്രീ കോട്ടുളി വാർഡിൽ നിന്നാണ് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണാണ്. കോഴിക്കോട് മീഞ്ചന്ത ഗവ. കോളേജ് പ്രിൻസിപ്പലായിരുന്നു.
സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കോഴിക്കോട് കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് ഒ. സദാശിവൻ പ്രതികരിച്ചു. സമവായത്തിന്റെ വഴി സ്വീകരിക്കും. പ്രവർത്തന പരിചയം മുതൽക്കൂട്ടാവുമെന്ന് കരുതുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ ചർച്ചകളിലൂടെ സമവായം ഉറപ്പിക്കുമെന്നും സദാശിവൻ പ്രതികരിച്ചു.