

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പരിശോധനയോട് സഹകരിക്കാതെ എണ്ണ കമ്പനികൾ. എഥനോളിന്‍റെ അളവ് കണ്ടെത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട ശുദ്ധമായ പെട്രോൾ നൽകാനാകില്ലെന്നാണ് ഓയില്‍ കമ്പനികളുടെ നിലപാട്. ശുദ്ധമായ പെട്രോൾ നൽകാൻ റിഫൈനറികളും വിസമതിച്ചു. ശുദ്ധ പെട്രോൾ ലഭിക്കാത്ത സാഹചര്യത്തിൽ മറ്റ് രീതികൾ ഉപയോഗിച്ച് പരിശോധന നടത്താൻ ലാബുകൾക്ക് നിർദേശം നൽകി.
അതേസമയം, പെട്രോളിലെ എഥനോൾ പരിശോധനയോട് സഹകരിക്കാത്ത എണ്ണകകമ്പനികളുടെ നടപടിക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സർക്കാർ. കോടതിയെ സമീപിക്കാൻ ആണ് സർക്കാർ നീക്കം. ശുദ്ധമായ പെട്രോൾ നൽകാൻ റിഫൈനറികളും വിസമതിച്ചതോടെ സർക്കാർ നിയമനടപടിയിലേക്ക് കടക്കുന്നത്.
അതേസമയം, സംസ്ഥാന സർക്കാർ നടത്തുന്ന പരിശോധന സ്വാഗതം ചെയ്യുന്നെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ E20 പരിശോധന സ്വാഗതം ചെയ്യുന്നു. അതിനുള്ള അവകാശം അവർക്കുണ്ട്. റിഫൈനറിയിൽ നിന്ന് സാമ്പിൾ എടുത്ത് പരിശോധിച്ചാൽ അത് കൃത്യമായിരിക്കും. കന്നാസിൽ കൊണ്ടുവന്ന കലക്കീയിട്ട് പരിശോധിച്ചാൽ മായം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി. E20 പെട്രോളിൽ ആശങ്ക വേണ്ടെന്നും ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് E20 രാജ്യത്ത് നടപ്പാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.