തിരുവോണ ദിവസം മദ്യപിച്ച് കാറുമായി യുവാവിൻ്റെ അഭ്യാസ പ്രകടനം; കൊല്ലത്ത് തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം

അപകടശേഷം നിർത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചു
KOLLAM ACCIDENT
കാറോടിച്ച യുവാവ്Source: News Malayalam 24x7
Published on

കൊല്ലം: കരുനാഗപ്പള്ളിയിൽ മദ്യപിച്ച ശേഷം കാറിൽ അഭ്യാസപ്രകടനം നടത്തി യുവാവ്. അഭ്യാസപ്രകടനത്തിനിടെ കാറിടിച്ച് തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി സുബൈർ കുട്ടി (72) ആണ് മരിച്ചത്. അപകടശേഷം നിർത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചു.

KOLLAM ACCIDENT
കൊച്ചിയിൽ സൈബർ തട്ടിപ്പ് തുടർകഥയാകുന്നു; വെർച്വൽ അറസ്റ്റിലൂടെ വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് 2 കോടി 88 ലക്ഷം രൂപ!

കൊല്ലം കരുനാഗപ്പള്ളി അരമത്തുമഠത്ത് ഇന്നലെ രാത്രിയാണ് സംഭവം. സ്കൂട്ടർ യാത്രികനെയും കാർ ഇടിച്ചു തെറിപ്പിച്ചു. അപകടശേഷം നിർത്താതെ പോയ കാർ നാട്ടുകാർ കാർ തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചു. ആരാണ് കാർ ഓടിച്ചിരുന്നതെന്ന് മനസിലാക്കാനുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com