ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാനോട് വിശദീകരണം തേടാൻ കസ്റ്റംസ്

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കടത്തിയ വാഹനമാണ് ദുൽഖർ കൈവശം വച്ചതെന്ന് കസ്റ്റംസ്...
ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാനോട് വിശദീകരണം തേടാൻ കസ്റ്റംസ്
Source: Instagram
Published on
Updated on

എറണാകുളം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നിസാൻ വാഹനം പിടിച്ചെടുത്തതിൽ നടൻ ദുൽഖർ സൽമാനോട് വിശദീകരണം തേടാൻ കസ്റ്റംസ്. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ച ശേഷം വിശദീകരണം തേടും. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കടത്തിയ വാഹനമാണ് ദുൽഖർ കൈവശം വച്ചതെന്ന് കസ്റ്റംസ്.

കഴിഞ്ഞ ദിവസമാണ് ദുൽഖറിൻ്റെ നിസാർ പട്രോൾ വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. കളമശേരിയിലെ ഷോറൂമിൽ നിന്നാണ് കാർ പിടിച്ചെടുത്തത്. ദുൽഖർ നായകനായ ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തത്. കേസിലെ മുഖ്യസൂത്രധാരനായ ബിശ്വദീപ്ദാസ് കോഴിക്കോട്ടെ റോഡ് വെ കാർസ് എന്ന സ്ഥാപനത്തിന് വിറ്റ 7 വാഹനങ്ങൾ പിടിച്ചെടുക്കുകയും സ്ഥാപന ഉടമ സെയിന്‍ മാർവയെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.

ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാനോട് വിശദീകരണം തേടാൻ കസ്റ്റംസ്
പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് പരിശോധനാ ഫലം

കേസിൽ ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വാഹനങ്ങൾ നേരത്തെയും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസാൻ പട്രോൾ വാഹനങ്ങളായിരുന്നു മുൻപ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ വാഹനം തിരികെ ആവശ്യപ്പെട്ട് ഡിഫൻഡർ കോടതിയെ സമീപിച്ചിരുന്നു.

ഭൂട്ടാനില്‍ നിന്നുള്ള ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യ വ്യാപക പരിശോധന നടത്തിയത്.

News Malayalam 24x7
newsmalayalam.com