മലപ്പുറത്തും ഓപ്പറേഷൻ നുംഖോർ; യൂസ്‌ഡ് കാർ ഷോറൂമിലെ രണ്ട് കാറുകൾ കസ്റ്റഡിയിലെടുത്തു

ഛത്തീസ്ഗഡ്, കർണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്
മലപ്പുറത്തും ഓപ്പറേഷൻ നുംഖോർ; യൂസ്‌ഡ് കാർ ഷോറൂമിലെ രണ്ട് കാറുകൾ കസ്റ്റഡിയിലെടുത്തു
Source: News Malayalam 24x7
Published on

മലപ്പുറം: ഓപ്പറേഷൻ നുംഖോറിൽ വെട്ടിച്ചിറയിലെ യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് രണ്ട് വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ഛത്തീസ്ഗഡ്, കർണാടക രജിസ്ട്രേഷനിലുള്ള ടൊയോട്ട പ്രാഡോ, ലാൻഡ് ക്രൂയിസർ എന്നീ വാഹനങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്.

നേപ്പാൾ, ഭൂട്ടാൻ വഴി നികുതി തട്ടിപ്പ് നടത്തി കടത്തിയ വണ്ടികൾ അന്വേഷിച്ചാണ് കസ്റ്റംസ് എത്തിയതെന്ന് ഫ്ലൈ വീൽസ് ഇന്ത്യ ഷോറൂം ഉടമ ഹഷ്കർ പറയുന്നു. നിയമപരമായാണ് വാഹനം കച്ചവടം നടത്തുന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്. സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പുതിയ രജിസ്ട്രേഷൻ വാഹനങ്ങളല്ല, 20 വർഷമായി ഓടിക്കൊണ്ടിരിക്കുന്ന വണ്ടികളാണ്. രേഖകൾ സമർപ്പിച്ചാൽ റിലീസ് ചെയ്യാമെന്ന് അറിയിച്ചതായും ഹഷ്കർ അറിയിച്ചു.

മലപ്പുറത്തും ഓപ്പറേഷൻ നുംഖോർ; യൂസ്‌ഡ് കാർ ഷോറൂമിലെ രണ്ട് കാറുകൾ കസ്റ്റഡിയിലെടുത്തു
"ഇന്ത്യൻ ആർമിയുടെ പേര് ദുരുപയോഗം ചെയ്തു, മുഴുവൻ വ്യാജരേഖകൾ, കേരളത്തിലേക്ക് കടത്തിയത് 200ഓളം കാറുകൾ"; വിശദീകരിച്ച് കസ്റ്റംസ് കമ്മീഷണർ

ഓപ്പറേഷൻ നുംഖോറിലൂടെ 36 വാഹനങ്ങൾ പിടിച്ചെടുത്തെന്ന് കസ്റ്റംസ് അറിയിച്ചു. ഭൂട്ടാനിൽ നിന്ന് കടത്തിയതിൽ ഇരുന്നൂറോളം കാറുകൾ കേരളത്തിലെത്തിച്ചു. വണ്ടി എത്തിച്ചത് വ്യാജരേഖ ചമച്ചാണ്. വാഹനങ്ങൾക്ക് ഇൻഷുറൻസോ ഫിറ്റ്നസോ ഇല്ല. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ കടത്തിക്കൊണ്ട് വരുന്നതിന് പിന്നിൽ വൻ റാക്കറ്റെന്നും കസ്റ്റംസ് കമ്മീഷണർ ടി. ടിജു പറഞ്ഞു.

ഭൂട്ടാൻ വാഹന കടത്ത് കേസിൽ ദുൽഖർ സൽമാൻ്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. നേരിട്ട് ഹാജരാകാൻ ദുൽഖറിന് സമൻസ് നൽകി. നടൻ അമിത് ചക്കാലയ്ക്കലിൻ്റെ രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. പൃഥ്വിരാജിൻ്റേത് കള്ളക്കടത്ത് വാഹനമല്ലെന്ന് കണ്ടെത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com