കോൺഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം നാളെ; വലിയ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് വി.ഡി. സതീശൻ

സ്ഥാനാർഥി പട്ടിക വൈകിയത് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മിസ്ത്രി ആശുപത്രിയിൽ ആയതിനാലാണെന്ന് കെപിസിസി അധ്യക്ഷൻ
വി.ഡി. സതീശൻ
Source: Social Media
Published on
Updated on

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഎസിന്റെ പിഎ ആയിരുന്ന എ. സുരേഷ് നാളെ കോൺഗ്രസിൽ ചേരും. ഇനിയും വലിയ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് സതീശൻ പറഞ്ഞു.

വി.ഡി. സതീശൻ
വേങ്ങര വിട്ട് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; പകരം കെ.എം. ഷാജി

പയ്യന്നൂരും തളിപ്പറമ്പും ഉചിതമായ തീരുമാനം നാളെ പ്രഖ്യാപിക്കും. യുഡിഎഫ് ഘടക കക്ഷികളോട് ആലോചിച്ച് തീരുമാനം എടുക്കുമെന്നും സതീശൻ അറിയിച്ചു. അതേ സമയം നാട്ടികയിൽ CPI ലെ പ്രശ്നങ്ങളിൽ ഇടപെടാൻ താൽപര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുകുന്ദനുമായി സംസാരിച്ചിരുന്നു.

നേരത്തേ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷോഭിച്ചാണ് വി. ഡി. സതീശൻ പ്രതികരിച്ചത്. തീയതി പ്രഖ്യാപിച്ചാൽ 24 മണിക്കൂറിൽ പട്ടിക പുറത്തിറക്കുമെന്ന് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ക്ഷുഭിതനായത്. മാധ്യപ്രവർത്തകരോട് പ്രതിപക്ഷ നേതാവ് തട്ടിക്കയറി. മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.

വി.ഡി. സതീശൻ
"കമ്മ്യൂണിസ്റ്റുകാർക്ക് ഭാര്യ എന്നത് പദവി അല്ല, ടി.കെ. ഗോവിന്ദൻ കാട്ടിയത് വർഗ വഞ്ചന": എം.വി. ജയരാജൻ

രാഷ്ടീയ സമർദ്ദങ്ങൾ വൃക്തമാക്കി. ഇപ്പോഴും മുകുന്ദനുമായി സന്തോഷകരമായ ബന്ധമെന്നും സതീശൻ പറഞ്ഞു. സ്ഥാനാർഥി പട്ടിക വൈകിയത് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മിസ്ത്രി ആശുപത്രിയിൽ ആയതിനാലാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.

കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗവും സ്ഥാനാർഥി പ്രഖ്യാപനവും നാളെ നടക്കും. പയ്യന്നൂരിലും തളിപ്പറമ്പിലും പിന്തുണ നൽക്കുക എന്നതാണ് ഉചിതമെങ്കിൽ അങ്ങനെയും തീരുമാനം എടുക്കാൻ സാധ്യതയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com