ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎം നേതാക്കളെ രക്ഷിക്കാൻ ശ്രമം നടത്തുന്നു; എസ്ഐടിയിൽ ഇടത് ബന്ധമുള്ള പൊലീസുകാർ: വി.‍ഡി. സതീശൻ

മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടി അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും വി.‍ഡി. സതീശൻ
വി.‍ഡി. സതീശൻ
വി.‍ഡി. സതീശൻ
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഐഎം നേതാക്കളെ ശ്രമം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ അറസ്റ്റിലായ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാത്തത് അവർ കൂടുതലാളുകളുടെ പേര് പറയും എന്ന ഭയം കൊണ്ടാണ്. ജയിലിലേക്ക് പോകാൻ സിപിഐഎം നേതാക്കൾ ക്യൂവിലാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്ഐടിയിൽ സിപിഐഎം ബന്ധമുള്ള പൊലീസുകാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടി അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നു. എസ്ഐടി അന്വേഷണ രഹസ്യങ്ങൾ സിപിഐഎമ്മിന് ചോർത്തി കൊടുക്കാൻ ആളുണ്ടെന്നും വി.‍ഡി. സതീശൻ ആരോപിച്ചു.

വി.‍ഡി. സതീശൻ
"ഈഴവ സമുദായത്തിന് തന്നതെല്ലാം അടിച്ചുമാറ്റി, മാധ്യമ പ്രവർത്തകൻ തീവ്രവാദി"; വെള്ളാപ്പള്ളിയുടെ വാർത്താ സമ്മേളനം

"തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തിയത്. അതാണ് വടക്കാഞ്ചേരിയിൽ നടന്നത്. യുഡിഎഫിലെ ഒരം​ഗത്തെ സ്വാധിനിക്കാൻ 50 ലക്ഷം രൂപയാണ് കൊടുത്തത്. ഇത് തന്നയാണ് മറ്റത്തൂരും കണ്ടത്. എന്നിട്ട ഇവരാണ് ജനാധിപത്യത്തെപ്പറ്റി സംസാരിക്കുന്നത്. ബിജെപി രീതിയിൽ പണം നൽകി ആളുകളെ സ്വാധിനിക്കുന്ന തരത്തിലേക്ക് സിപിഐഎം അധഃപതിച്ചു. എന്നിട്ട് എട്ട് കോൺ​ഗ്രസ് അം​ഗങ്ങൾ ബിജെപിയിൽ ചേർന്നുവെന്ന് യുഡിഎഫിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നു. ഒരു കോൺ​ഗ്രസ് അം​ഗവും ബിജെപിയിൽ ചേർന്നിട്ടില്ല", വി.‍ഡി. സതീശൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com