"ലഡു കൊണ്ട് എറിഞ്ഞാലും ഏറ്, ഏറ് തന്നെ"; സർക്കാരിനെതിരെ അതൃപ്തി പരസ്യമാക്കി ഓർത്തഡോക്സ് സഭ

നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു സഭാ മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്തയുടെ വിമർശനം
"ലഡു കൊണ്ട് എറിഞ്ഞാലും ഏറ്, ഏറ് തന്നെ"; സർക്കാരിനെതിരെ അതൃപ്തി പരസ്യമാക്കി ഓർത്തഡോക്സ് സഭ
Published on: 
Updated on: 

പാത്രിയർക്കിസ് ബാവയുടെ സന്ദർശനത്തിന് പിന്നാലെ സർക്കാരിന് എതിരായ അതൃപ്തി വീണ്ടും പരസ്യമാക്കി ഓർത്തഡോക്സ് സഭ. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു സഭാ മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്തയുടെ വിമർശനം.

സഭയ്ക്ക് ഉണ്ടായ മുറിവ് അതുണ്ടാക്കിയവർ ഉണക്കണമെന്ന് ദീയസ്കോറസ് സ്പീക്കറെ അറിയിച്ചു.സഭയുടെ സത്യം പറഞ്ഞതിൻ്റെ പേരിൽ രക്തസാക്ഷിത്വം വരിക്കാനും തയ്യാറാണ്.ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്. സഭയ്ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്ന് വിശ്വാസികളോടും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

"ലഡു കൊണ്ട് എറിഞ്ഞാലും ഏറ്, ഏറ് തന്നെ"; സർക്കാരിനെതിരെ അതൃപ്തി പരസ്യമാക്കി ഓർത്തഡോക്സ് സഭ
കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ചു

മൂലേടം പള്ളിയിൽ സ്പീക്കർ കൂടി പങ്കെടുത്ത പരിപാടിയിലാണ് സർക്കാരിനുമെതിരെയുള്ള അതൃപ്തി രേഖപ്പെടുത്തിയത്.