അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷും കുറ്റവിമുക്തർ

ഒന്നാം പ്രതി സുമേഷ് കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. മൂന്നാം പ്രതി അനൂപ്, ഏഴാം പവിത്രൻ എന്നിവരും കുറ്റക്കാരാണെന്ന് കോടത വിധിച്ചു.
അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷും  കുറ്റവിമുക്തർ
Published on: 
Updated on: 

കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജന് ആശ്വാസം. പി. ജയരാജൻ, ടി.വി. രാജേഷ്, ശ്യാംജിത്ത് എന്നിവരെ കോടതി വെറുതെ വിട്ടു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിപ്പട്ടികയിൽ പി. ജയരാജൻ 32ാം പ്രതിയും ടി.വി. രാജേഷ് 33ാം പ്രതിയുമാണ്.

ഒന്നാം പ്രതി സുമേഷ് കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. മൂന്നാം പ്രതി അനൂപ്, ഏഴാം പവിത്രൻ എന്നിവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

പി.ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ കേസിലെ 18 പ്രതികളെ ഗൂഢാലോചന തെളിയിക്കുവാൻ പറ്റാതിരുന്ന സാഹചര്യത്തിലാണ് കോടതി വെറുതെ വിട്ടത്. ഇവർക്കെതിരായ തെളിവുകൾ ഹാജരാക്കുവാനോ സാക്ഷി മൊഴികൾ ശേഖരിക്കുന്നതിനോ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. ഒന്നാം പ്രതി സുമേഷ് അടക്കമുള്ള 13 പ്രതികൾ സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും എംഎസ്എഫ് പ്രവർത്തകനുമായ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി. രാജേഷിനും നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സിബിഐയുടെ കേസ്.

2012 ഫെബ്രുവരി 20ന് കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെയാണ് സംഭവം. പി. ജയരാജനും അന്നത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതായി ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ ഷുക്കൂറിനെ ഒരു സംഘം പിടികൂടി തടഞ്ഞുവെച്ച് കൊലപ്പെടുത്തിയതായാണ് കേസ്.

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷും  കുറ്റവിമുക്തർ
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ അനുവദിച്ചില്ല; എഎസ്ഐയെ കൊന്ന് കാറിലിട്ട് കത്തിച്ചു, വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കേസിലെ ഏറ്റവും നിർണായകമായ ആരോപണം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ നടന്നുവെന്ന് പറയപ്പെടുന്ന ഗൂഢാലോചനയാണ്. പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ വച്ച് കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് സിബിഐ കുറ്റപത്രത്തിലെ ആരോപണം. ഇരുവർക്കുമെതിരെ പ്രധാനമായും ക്രിമിനൽ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

ആകെ 33 പേരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ രണ്ട് പ്രതികൾ വിചാരണക്കാലയളവിൽ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്. പ്രതിപ്പട്ടികയിൽ പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്.