പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു; കോൺഗ്രസിലേക്കെന്ന് സൂചന

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി.
പി.കെ. ശശി
പി.കെ. ശശിSource: Screengrab
Published on
Updated on

തിരുവനന്തപുരം: സിപിഐഎം നേതാവ് പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നാണ് രാജിവച്ചു. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി.

വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെട്ടാണ് ശശിയെ യുഡിഎഫിൻ്റെ ഭാഗമാക്കാൻ നീക്കം നടത്തിയതെന്ന വിവരവും പുറത്തുവന്നിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി ഒറ്റപ്പാലത്ത് മത്സരിക്കുക അല്ലെങ്കിൽ യുഡിഎഫ് സ്വതന്ത്ര്യനായി മത്സരിക്കുക എന്നീ രണ്ട് ഓപ്ഷനായിരുന്നു ശശിക്ക് മുന്നിൽ യുഡിഎഫ് നേതൃത്വം നൽകിയത്. ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.

പി.കെ. ശശി
"തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്ക് നന്ദി"; ഇനി മത്സരിക്കാനില്ലെന്ന് കെ. ബാബു

2018ലാണ് ഡിവൈഎഫ്ഐ വനിതാ നേതാവിൻ്റെ പരാതിയെ തുടർന്ന് പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസിൻ്റെ പാർട്ടി ഫണ്ട് രൂപീകരണവും, ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ക്രമക്കേടും ചൂണ്ടിക്കാട്ടി, ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയായിരുന്നു. എന്നാൽ ഒരു ബ്രാഞ്ച് കമ്മിറ്റിയിൽ പോലും ശശി പങ്കെടുത്തില്ല.

ശശി നിലവിൽ സിഐടിയുവിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റാണ്. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഒടുവിലാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചത്.

News Malayalam 24x7
newsmalayalam.com