ശബരിമല യുവതി പ്രവേശനത്തില്‍ ആദ്യം പുനഃപരിശോധനാ ബെഞ്ച് വരട്ടെ; സര്‍ക്കാര്‍ അസാധാരണ തിടുക്കം കാണിക്കേണ്ടതില്ല: പി. രാജീവ്

"കോടതി പരിശോധിക്കുന്നത് സര്‍ക്കാരിന്റെ നിലപാടല്ല. സുപ്രീം കോടതി നേരത്തെ പ്രസ്താവിച്ച വിധിയാണ്"
ശബരിമല യുവതി പ്രവേശനത്തില്‍ ആദ്യം പുനഃപരിശോധനാ ബെഞ്ച് വരട്ടെ; സര്‍ക്കാര്‍ അസാധാരണ തിടുക്കം കാണിക്കേണ്ടതില്ല: പി. രാജീവ്
Published on
Updated on

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് ഒരു മിനുട്ടുകൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി. രാജീവ്. ആദ്യം പുനഃപരിശോധനാ ബെഞ്ച് വരട്ടെ. സര്‍ക്കാര്‍ നിലപാട് അറിയണമോ എന്നത് പുതിയ ബെഞ്ചല്ലേ തീരുമാനിക്കേണ്ടത്. അതിന് ശേഷമല്ലേ നിലപാട് പറയേണ്ടതെന്നും പി. രാജീവ് പറഞ്ഞു.

കോടതി പരിശോധിക്കുന്നത് സര്‍ക്കാരിന്റെ നിലപാടല്ല. സുപ്രീം കോടതി നേരത്തെ പ്രസ്താവിച്ച വിധിയാണ്. ഇതില്‍ സര്‍ക്കാര്‍ അസാധാരണ തിടുക്കം കാണിക്കേണ്ടതില്ലെന്നും പി രാജീവ് പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തില്‍ ആദ്യം പുനഃപരിശോധനാ ബെഞ്ച് വരട്ടെ; സര്‍ക്കാര്‍ അസാധാരണ തിടുക്കം കാണിക്കേണ്ടതില്ല: പി. രാജീവ്
"ദൈവനിശ്ചയപ്രകാരം നടക്കുന്ന കാര്യങ്ങൾക്കൊപ്പം മുന്നോട്ട് പോകും"; കെ.സി. വേണുഗോപാലുമായി ഫോണിൽ സംസാരിച്ച് പ്രേംകുമാർ

ശബരിമല വിധിയുടെ പുനഃപരിശോധനയില്‍ പ്രതിപക്ഷ നേതാവിനെതിരെയും പി. രാജീവ് വിമര്‍ശിച്ചു. ഇന്‍സ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ് എന്ന് മന്ത്രി പി രാജീവ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വരില്ല എന്ന കൃത്യമായ ധാരണ ഉള്ളതുകൊണ്ട് സതീശന് എന്തും പറയാം. സതീശന്റെ വര്‍ത്തമാനങ്ങള്‍ എല്ലാം ഒരു മോഹകസേര കണ്ടുകൊണ്ടാണെന്നും പി. രാജീവ് വിമര്‍ശിച്ചു.

ശബരിമല യുവതി പ്രവേശനത്തില്‍ ആദ്യം പുനഃപരിശോധനാ ബെഞ്ച് വരട്ടെ; സര്‍ക്കാര്‍ അസാധാരണ തിടുക്കം കാണിക്കേണ്ടതില്ല: പി. രാജീവ്
"കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും"; പൊലീസുകാരനെ മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തുണച്ച് കെഎസ്‌യു നേതാവ്

ആഗോള അയ്യപ്പ സംഗമത്തില്‍ സാധാരണ സ്വീകരിക്കേണ്ട സമീപനമല്ല ഓഡിറ്റര്‍ക്കുണ്ടായത്. ഓഡിറ്ററുടെ കണക്കുകളില്‍ അസാധാരണത്വം ഉണ്ടെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

News Malayalam 24x7
newsmalayalam.com