സ്വർണക്കൊള്ളക്കേസ്: വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് പി.എസ്. പ്രശാന്ത്

താങ്ങു പീഠം തന്റെ കൈവശം എത്തിയ ശേഷമാണ് അത് കാണാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ആരോപണം ഉന്നയിച്ചതെന്ന പ്രശാന്ത് പറഞ്ഞു
സ്വർണക്കൊള്ളക്കേസ്: വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് പി.എസ്. പ്രശാന്ത്
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ ഇപ്പോൾ ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി എസ് പ്രശാന്ത്. താങ്ങു പീഠം തന്റെ കൈവശം എത്തിയ ശേഷമാണ് അത് കാണാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ആരോപണം ഉന്നയിച്ചതെന്ന പ്രശാന്ത് പറഞ്ഞു. ഇത് സാധൂകരിക്കുന്ന വിജിലൻസ് റിപ്പോർട്ടും പ്രശാന്ത് പുറത്തുവിട്ടു.

സ്വർണക്കൊള്ളക്കേസ്: വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് പി.എസ്. പ്രശാന്ത്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത

ഉണ്ണികൃഷ്ണൻ പോറ്റിയെ ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയ ഗൂഢാലോചന കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും പ്രശാന്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു. "എന്നെ കേസില്‍ പെടുത്തിക്കോട്ടെ. പക്ഷെ ചില പാവം ഉദ്യോഗസ്ഥരുണ്ട്. നിരപരാധികളെ പ്രതിയാക്കാനാണ് നീക്കം. രാഷ്ട്രീയ ഗൂഢാലോചന ഇതിലുണ്ട് എന്നതിൽ തർക്കമില്ല. അതിൽ സമഗ്രമായ അന്വേഷണം വേണം. എസ്ഐടി അന്വേഷിക്കട്ടെ, അന്വേഷണ ഉദ്യോഗസ്ഥർ നല്ല ട്രാക് റെക്കോർഡ് ഉള്ളവരാണ്. എല്ലാം ബോധ്യപ്പെടും. നിയമപരമായി നേരിടും. അന്വേഷണത്തിൽ ഒരു വിമർശനവും ഇല്ല" പി.എസ്. പ്രശാന്ത് പറഞ്ഞു.

News Malayalam 24x7
newsmalayalam.com