പാലക്കാട്: നഗരസഭയിൽ പി. സ്മിതേഷ് ബിജെപി ചെയർപേഴ്സൺ സ്ഥാനാർഥിയാകും. ടി. ബേബിയാണ് വൈസ് ചെയർപേഴ്സൺ സ്ഥാനത്ത്. സി.കൃഷ്ണകുമാർ വിരുദ്ധപക്ഷക്കാരനാണ് പി.സ്മിതേഷ്. കൃഷ്ണകുമാർ പക്ഷം സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് സംസ്ഥാന നേതൃത്വo ഇടപെട്ടാണ് ഇത്തവണ സ്മിതേഷിന് സീറ്റ് നൽകിയത്.
പാലക്കാട് സി. കൃഷ്ണകുമാർ പക്ഷത്തെ വെട്ടിയിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. നിലവിൽ ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയാണ് പി. സ്മിതേഷ്. ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ് ചെയർമാനാകാൻ സാധ്യതയുണ്ടെന്നടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം പാലക്കാട് നഗരസഭയിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ഇല്ല. പക്ഷേ 25 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. യുഡിഎഫ് പതിനെട്ടും എൽഡിഎഫ് ഒമ്പതും വാർഡുകളില്‍ വിജയിച്ചിട്ടുണ്ട്. ഒരു വാർഡില്‍ കോൺഗ്രസ് വിമതനായി മത്സരിച്ചതിനെ തുടർന്ന് പാർട്ടി നടപടി എടുത്ത് പുറത്താക്കിയ എച്ച്. റഷീദും വിജയിച്ചു.