താമരശേരിയില്‍ ഗര്‍ഭിണിയെ ഉപദ്രവിച്ച സംഭവം: പ്രതി റിമാൻഡിൽ; യാതൊരു കുറ്റബോധവുമില്ലാതെ ചിരിച്ചുകാണിച്ച് ഷാഹിദ്

കഴിഞ്ഞ ദിവസമാണ് എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പങ്കാളി ഷാഹിദ് റഹ്മാൻ അറസ്റ്റിലാവുന്നത്
Source: News Malayalam 24x7
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: താമരശേരിയിൽ ഗർഭിണിയെ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതി റിമാൻഡിൽ. പ്രതി ഷാഹിദ് റഹ്മാനെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു. യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിലെത്തിയത്. മാധ്യമങ്ങളെ നോക്കി കൈ വീശിയും ചിരിച്ചുമായിരുന്നു പ്രതിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പങ്കാളി ഷാഹിദ് റഹ്മാൻ അറസ്റ്റിലാവുന്നത്. ഗർഭിണിയായ യുവതിയുടെ ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും, നാല് ദിവസം വീട്ടില്‍ അടച്ചിടുകയും ചെയ്തെന്നാണ് പരാതി.

Source: News Malayalam 24x7
റീൽ എടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ പ്ലസ്‌ടു വിദ്യാർഥികൾക്കെതിരെ കേസ്

കോടഞ്ചേരി പെരുവില്ലി സ്വദേശിയാണ് പിടിയിലായ ഷാഹിദ് റഹ്‌മാന്‍. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Source: News Malayalam 24x7
വി.വി. രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർഥിയാകും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com