തൃശൂരില്‍ മത്സരിക്കാനുണ്ടാകും, സുരേഷ് ഗോപി സ്വന്തം സഹോദരനെപ്പോലെ; പ്രതീക്ഷയില്‍ പത്മജ

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും പത്മജ വേണുഗോപാല്‍
തൃശൂരില്‍ മത്സരിക്കാനുണ്ടാകും, സുരേഷ് ഗോപി സ്വന്തം സഹോദരനെപ്പോലെ; പ്രതീക്ഷയില്‍ പത്മജ
Published on
Updated on

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സ്ഥിരീകരിച്ച് പത്മജ വേണുഗോപാല്‍. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ തൃശൂര്‍ മണ്ഡലത്തില്‍ സജീവമാകുമെന്നും പത്മജ വേണു ഗോപാല്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

സുരേഷ് ഗോപി മണ്ഡലത്തില്‍ തനിക്കൊപ്പം പ്രചാരണങ്ങള്‍ക്ക് ഉണ്ടെങ്കിലേ മത്സരിക്കാന്‍ തയ്യാറാകൂ എന്ന് പത്മജ നേരത്തെ പറഞ്ഞതായി സൂചനകളുണ്ടായിരുന്നു. സുരേഷ് ഗോപി പൂര്‍ണമായും മണ്ഡലത്തില്‍ തനിക്കൊപ്പം പ്രചാരണങ്ങള്‍ക്കായി ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും പത്മജ പറഞ്ഞു. അദ്ദേഹം സ്വന്തം സഹോദരനെ പോലെയാണ്. തൃശൂരുകാരില്‍ വലിയ വിശ്വാസമുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

തൃശൂരില്‍ മത്സരിക്കാനുണ്ടാകും, സുരേഷ് ഗോപി സ്വന്തം സഹോദരനെപ്പോലെ; പ്രതീക്ഷയില്‍ പത്മജ
അമിത് ഷാ ആവശ്യപ്പെട്ടു? തൃശൂരില്‍ പത്മജയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി

സുരേഷ് ഗോപിയുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ തൃശൂരില്‍ മത്സരിക്കാമെന്നാണ് പത്മജ അറിയിച്ചിരിക്കുന്നത്. തന്റെ പ്രചരണത്തിന്റെ മുഴുവന്‍ ചുമതലയും സുരേഷ് ഗോപിക്ക് നല്‍കണമെന്നും സുരേഷ് ഗോപി മണ്ഡലത്തില്‍ ഉണ്ടാകണമെന്നുമാണ് പത്മജ അറിയിച്ചത്. സുരേഷ് ഗോപി മണ്ഡലത്തില്‍ ഇല്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്നും പത്മജ അറിയിച്ചിട്ടുണ്ട്.

തൃശൂരില്‍ മത്സരിക്കാനുണ്ടാകും, സുരേഷ് ഗോപി സ്വന്തം സഹോദരനെപ്പോലെ; പ്രതീക്ഷയില്‍ പത്മജ
കോണ്‍ഗ്രസ് വിട്ട ആര്‍. രശ്മിയെ കൊട്ടാരക്കരയില്‍ കളത്തിലിറക്കാന്‍ ബിജെപി

എംടി രമേശിനെ നേരത്തെ തൃശൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ പത്മജ വരുന്നതോടെ എംടി രമേശ് കോഴിക്കോട് നിന്ന് മത്സരിക്കുമെന്നും സൂചനകളുണ്ട്. നേരത്തെ തൃശൂരില്‍ നിന്നോ ഗുരുവായൂരില്‍ നിന്നോ മത്സരിക്കണമെന്ന സന്നദ്ധത കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കെ. മുരളീധരനെ പാലക്കാട് പരിഗണിക്കുന്ന സാഹചര്യത്തില്‍ തൃശൂരില്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നില്‍ക്കുന്നതില്‍ പത്മജയ്ക്ക് എതിര്‍പ്പില്ലെന്നുമാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com