കോണ്‍ഗ്രസ് വിട്ട ആര്‍. രശ്മിയെ കൊട്ടാരക്കരയില്‍ കളത്തിലിറക്കാന്‍ ബിജെപി

രശ്മിയിലൂടെ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കോണ്‍ഗ്രസ് വിട്ട ആര്‍. രശ്മിയെ കൊട്ടാരക്കരയില്‍ കളത്തിലിറക്കാന്‍ ബിജെപി
Published on
Updated on

കൊല്ലം: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍. രശ്മിയെ കൊല്ലം കൊട്ടാരക്കരയില്‍ കളത്തില്‍ ഇറക്കാന്‍ ബിജെപി. രശ്മിയെ സ്ഥാനാര്‍ഥി ആക്കണമെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. രശ്മിയിലൂടെ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം രശ്മിക്കെതിരെ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നാണ് കോണ്‍ഗ്രസിലെ തീരുമാനം.

അപമാനിതയായാണ് കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങുന്നതെന്നാണ് ആര്‍. രശ്മി ബിജെപിയില്‍ ചേരുമ്പോള്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി ഒ രാജന്‍ തന്നോട് മോശമായിട്ടാണ് സംസാരിച്ചതെന്നും പരാതി നല്‍കിയിട്ടും നേതാക്കള്‍ ഗൗനിച്ചില്ലെന്നും ആര്‍. രശ്മി ആരോപിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനെതിരായ തുറുപ്പ് ചീട്ടാക്കാനാണ് ബിജെപിയുടെ നീക്കം.

കോണ്‍ഗ്രസ് വിട്ട ആര്‍. രശ്മിയെ കൊട്ടാരക്കരയില്‍ കളത്തിലിറക്കാന്‍ ബിജെപി
ശബരിമല കൊടിമരകൊള്ള: സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് എസ്‌ഐടി; മോഹന്‍ലാലിന്റെയും മൊഴിയെടുക്കും

2021ലെ തെരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെയായിരുന്നു ആര്‍ രശ്മി മത്സരിച്ചത്. ബാലഗോപാലിന്റെ വോട്ടില്‍ വിള്ളലുണ്ടാക്കാനും വലിയ തോതില്‍ വോട്ട് പിടിക്കാന്‍ ആര്‍. രശ്മിക്കായിരുന്നു. എന്നാല്‍ ഇക്കുറി ബിജെപിയില്‍ എത്തിയതോടെ കോണ്‍ഗ്രസ് സിപിഐഎം വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കി വോട്ട് പിടിക്കാനാണ് ബിജെപി ഇക്കുറി ആര്‍ രശ്മിയിലൂടെ പദ്ധതിയിടുന്നത്.

കോണ്‍ഗ്രസ് വിട്ട ആര്‍. രശ്മിയെ കൊട്ടാരക്കരയില്‍ കളത്തിലിറക്കാന്‍ ബിജെപി
തെരഞ്ഞെടുപ്പ് അടുക്കെ സിറോ മലബാര്‍ സഭയുടെ വോട്ടുറപ്പിക്കാന്‍ ബിജെപി; കിരണ്‍ റിജിജു ഇന്ന് സഭാ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com