ബിജെപി വിട്ട് പത്മജ വേണുഗോപാൽ

കോൺഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഉടൻ തിരിച്ചുപോകാൻ തീരുമാനിച്ചിട്ടില്ലെന്നും പത്മജ വ്യക്തമാക്കി
ബിജെപി വിട്ട് പത്മജ വേണുഗോപാൽ
Published on: 
Updated on: 

തൃശൂർ: ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാൽ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും പാർട്ടിയോട് പരിഭവങ്ങളൊന്നുമില്ലെന്നും പത്മജ വ്യക്തമാക്കി. കോൺഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഉടൻ തിരിച്ചുപോകാൻ തീരുമാനിച്ചിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴിയാണ് പത്മജ രാജിക്കത്ത് കൈമാറിയത്. പദവികൾ ലഭിക്കാത്തതല്ല രാജിക്ക് കാരണമെന്നും പാർട്ടിയുടെ ആശയങ്ങളുമായി യോജിക്കാൻ കഴിയാത്തതാണ് തീരുമാനത്തിന് പിന്നിലെന്നും പത്മജ പറഞ്ഞു. ബിജെപി തനിക്ക് ദോഷങ്ങളൊന്നും ചെയ്തിട്ടില്ലെന്നും പാർട്ടിയോട് സങ്കടമോ പരിഭവമോ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.

രാജിക്കത്ത് കൈമാറുന്നതിന് മുമ്പ് സഹോദരനും കോൺഗ്രസ് നേതാവുമായ കെ. മുരളീധരനുമായി സംസാരിച്ചിരുന്നതായും പത്മജ വെളിപ്പെടുത്തി. എന്നാൽ, കോൺഗ്രസിലേക്ക് ഉടൻ മടങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. തെറ്റ് തിരുത്തുകയാണ് തന്റെ നിലപാടെന്നും പത്മജ പറഞ്ഞു.

ബിജെപി വിട്ട് പത്മജ വേണുഗോപാൽ
"14 വർഷം മുൻപ് കെട്ടി ഉണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞു"; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രാഗേഷ്

പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് നേരത്തെ കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ബിജെപിയിൽ അവഗണന നേരിടുന്നതായി മുൻപും ദേശീയ നേതാക്കളെ കണ്ട് പത്മജ പരാതിപ്പെട്ടിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതേസമയം, പത്മജയുടെ രാജിയുമായി ബന്ധപ്പെട്ട സൂചനകൾ ഒരു മാസം മുമ്പുതന്നെ ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപി അംഗത്വത്തിൽനിന്ന് പത്മജ പുറത്തുപോകുന്നതായി അന്ന് വാർത്ത നൽകിയിരുന്നു. കെ. മുരളീധരനും ഇതുമായി ബന്ധപ്പെട്ട വാർത്ത സ്ഥിരീകരിച്ചിരുന്നു.കെ കരുണാകരൻ സ്മൃതി ദിനത്തിൽ പത്മജ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്നും സൂചനയുണ്ട്.

പത്മജയുടെ കോൺഗ്രസ് പ്രവേശന സാധ്യതയെ സ്വാഗതം ചെയ്ത് കെ. മുരളീധരനും രംഗത്തെത്തി. കോൺഗ്രസിലേക്ക് വരുന്നത് പത്മജയുടെ ഇഷ്ടമാണെന്നും പാർട്ടിയിലേക്ക് എത്തുന്ന എല്ലാവരെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. ആരുവന്നാലും കോൺഗ്രസ് സ്വീകരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.